കെൽട്രോണിൽ ജേർണലിസം പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ ഡിഗ്രീയോ പാസായവര്‍ക്ക് ജനുവരി 16 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്. പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും ഫോണ്‍ 9544958182.

Also read: സെക്രട്ടറിയേറ്റിലെ പഴയ നിയമസഭ ഹാളില്‍ ‘പാര്‍ലമെന്റ്’ സമ്മേളനം; മോഡല്‍ പാര്‍ലമെന്റ് നാളെ മുതല്‍

തിരുവനന്തപുരം വഴുതക്കാട് കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 13ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.

ഒരു ഒഴിവാണ് നിലവിലുള്ളത്. ഉദ്യോഗാർഥികൾ അന്ന് രാവിലെ 10ന് ബയോഡാറ്റയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News