മീഡിയ അക്കാദമിയിൽ ജേർണലിസം ഡിപ്ളോമ: മെയ് 31 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിലേക്ക് മെയ് 31 വരെ അപേക്ഷ ക്ഷണിച്ചു.കോഴ്സ് കാലാവധി ആറു മാസമാണ്.ഓൺലൈനായും ഓഫ് ലൈനായും ക്ളാസ് ലഭ്യമാണ്. സർക്കാർ അം​ഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്.ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യത. പ്രായപരിധി ഇല്ല.

Also Read; സെപ്റ്റംബര്‍ വരെ നിപ പ്രതിരോധം ശക്തമാക്കണം; പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

മൊബൈൽ ജേർണലിസം, എ ഐ, വെബ് ജേർണലിസം, റൈറ്റിങ് ടെക്നിക്സ്, ഫോട്ടോ​ഗ്രാഫി, വീഡിയോ​ഗ്രാഫി, വീഡിയോ എ‍‍ഡിറ്റിങ്, സോഷ്യൽ മീ‍ഡിയ, പ്രോഡ്കാസ്റ്റിങ് തുടങ്ങിയവയിൽ പ്രായോ​ഗിക പരിശീലനം നൽകും. അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരള മീഡിയ അക്കാദമി സബ്സെന്റർ, ശാസ്തമം​ഗലം തിരുവനന്തപുരം വിലാസത്തിലോ Kmanewmedia@gmail.com എന്ന ഇ മെയിൽ ഐഡിയിലോ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്: WWW. keralamediaacademy.org .ഫോൺ: 8848277081, 0484 2422275.

Also Read; ദില്ലി മദ്യനയ അഴിമതിക്കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News