ജേർണലിസം പിജി ഡിപ്ലോമ കോഴ്സ്; മീഡിയ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിൽ ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് നടക്കുക. 35,000 രൂപയാണ് കോഴ്സ് ഫീസ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.

Also Read: യൂത്ത് കോൺഗ്രസ് ഗുണ്ടാ വിളയാട്ടം; 8 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

മൊബൈൽ ജേർണലിസം, എ ഐ, വെബ് ജേർണലിസം, റൈറ്റിങ് ടെക്‌നിക്‌സ്, ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, സോഷ്യൽ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകും. വിരമിച്ചവർക്കും മറ്റ് ജോലികളുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി www.keralamediaacademy.org സന്ദർശിക്കുക.

Also Read: ‘എയർ കേരള’; പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ പുതിയ എയർ ലൈൻ കമ്പനിക്ക് തുടക്കമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News