കെല്‍ട്രോണിൽ ജേർണലിസം സ്പോട്ട് അഡ്മിഷൻ

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് തിരുവനന്തപുരം, കോഴിക്കോട് നോളജ് സെന്ററുകളില്‍ നവംബര്‍ 6 മുതല്‍ 14 വരെ ഫീസ് ഇളവോടെ സ്പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10ന് സെന്ററുകളില്‍ എത്തണം. ഫോണ്‍: 9544958182 (കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154)

Also read:ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനത്തിനൊപ്പം ഇന്റേണ്‍ഷിപ്പ്, മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി
ലഭിക്കും.

Also read:ഭിന്നശേഷിക്കാരനുപോലും രക്ഷയില്ല; ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ത്തി കമ്പനികള്‍; കാരണം ഞെട്ടിപ്പിക്കുന്നത്

വിലാസം: (കോഴിക്കോട്) -കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. (തിരുവനന്തപുരം) -കെല്‍ട്രോണ്‍ നോളജ് സെന്റ്‌റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം,695014.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News