‘ഇതൊരു കോൺഗ്രസുകാരന്റെ ആത്മഹത്യാക്കുറിപ്പാണ്‌; വിഷക്കുപ്പി തുറക്കും മുമ്പ്‌ കോറിയിട്ട വരികൾ “; സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്ന കുറിപ്പ്

പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത രാജേന്ദ്രനെക്കുറിച്ച്‌
അനിൽ കുമാർ കെ എ എന്ന മാധ്യമപ്രവർത്തകൻ എഴുതിയ വരികൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയാണ്. വളരെ വൈകാരികമായി എഴുതിയിരിക്കുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകയാണ്.

Also Read: മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.

കുറിപ്പിൻ്റെ പൂർണ രൂപം

ഇതൊരു കോൺഗ്രസുകാരന്റെ ആത്മഹത്യാക്കുറിപ്പാണ്‌. വിഷക്കുപ്പി തുറക്കും മുമ്പ്‌ കോറിയിട്ട വരികൾ. തനിക്കുണ്ടായ കൊടും ചതിയുടെ കഥ നാലുവരിയിലൊതുക്കി ആ കർഷകൻ മരണത്തെ പുൽകി. കണ്ണിൽ ഇരുൾമൂടുന്ന അവസരത്തിലും പുൽപ്പള്ളി സ്വദേശി രാജേന്ദ്രൻ നായരുടെ മനസിൽ കെപിസിസി ജന. സെക്രട്ടറി കെ കെ അബ്രഹാമും കൂട്ടാളികളും മാത്രമായിരിക്കും. തന്റെ പേരിൽ 30 ലക്ഷം വാങ്ങി 70000 മാത്രം തന്ന് വഞ്ചിച്ചവരെ.

ഈ മരണത്തിന്റെ ഉടമസ്ഥത അബ്രഹാമിലിതൊങ്ങില്ല. സ്വന്തം പാർടിയുടെ നേതാവിനാൽ ചതിക്കപ്പെട്ടത് കെപിസിസി പ്രസിഡന്റ്‌, പ്രതിപക്ഷനേതാവ്‌, എംഎൽഎമാർ, മറ്റ്‌ നേതാക്കൾ എന്നിവരുടെ മുന്നിൽ നിരവധി തവണ പുൽപ്പള്ളിയിലെകർഷകർ കരഞ്ഞ് പറഞ്ഞതാണ്‌. ചെവിക്കൊണ്ടില്ല. അബ്രഹാമിന്‌ പാർടിയിൽ സ്ഥാനക്കയറ്റം നൽകി. പ്രശ്‌നം പരിഹരിക്കാമെന്ന്‌ നേതാക്കൾ നേരിയ പ്രതീക്ഷയെങ്കിലും നൽകിയിരുന്നുവെങ്കിൽ രാജേന്ദ്രൻ നായർ എന്ന കോൺഗ്രസുകാരൻ ഇന്നും കോൺഗ്രസിനുവേണ്ടി വദിക്കുന്നുണ്ടാവും. നിരവധി രാജേന്ദ്രൻമാർ സത്വംനഷ്ടപ്പെട്ടവരെ പോലെ കഴിയുന്നുണ്ട്‌ അവിടെ. രാജേന്ദ്രൻനായരുടെ ഭാര്യ ജലജയെയും മക്കളെയും ആശ്വസിപ്പിക്കുക മനുഷ്യത്വപരമായ കടമയുണ്ട്. അതിനുപോലും കോൺഗ്രസ് നേതാക്കൾ തയ്യാറാവാത്തത് മറ്റൊരു ദുരന്തം.വ്യാജ വാർത്തകളിലൂടെ അഭിരമിക്കുന്ന മാധ്യമങ്ങൾക്കും ഈ വഞ്ചനയും മരണവും അത്ര ‘വലിയ’ വാർത്തയല്ല. പ്രതികൾ കോൺഗ്രസാവുമ്പോൾ വാർത്തകൾക്ക് പഞ്ചില്ലെന്ന പല്ലവി ഇവിടെയും ആവർത്തിച്ചു. വെറും ഉൾപ്പേജ് വിശേഷങ്ങൾ.

Also Read: ലോകസുന്ദരിക്ക് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണം ; പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധികയെന്നും കരോലിന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News