ഹരിയാന തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി മാധ്യമ പ്രവർത്തകൻ അശോക് വാങ്കഡെ, പെൺസുഹൃത്തുക്കൾക്ക് മാത്രം അവസരം നൽകാൻ ശ്രമിച്ചു; വിവാദം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മാധ്യമപ്രവർത്തകൻ അശോക് വാങ്കഡെ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുന്നതിനു പകരം തൻ്റെ പെൺ സുഹൃത്തുക്കൾക്ക് മൽസരിക്കാൻ ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു അദ്ദേഹം എന്നാണ് അശോക് വാങ്കഡെ ആരോപിക്കുന്നത്.

ALSO READ: വാടകക്ക് ബാങ്ക് അക്കൗണ്ടുകൾ, യുവതീയുവാക്കളുടെ പണം ലക്ഷ്യം വെയ്ക്കുന്നു; തട്ടിപ്പിന്റെ പുതിയ രൂപം

കോൺഗ്രസ് അനുകൂലിയായ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അശോക് വാങ്കഡെയുടെ ഈ ആരോപണം ഇതിനകം ബിജെപിയും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ സ്ഥാനാർഥിത്വത്തിനായി കാസ്റ്റിങ് കൌച്ച് നടത്തി എന്നാണ് ബിജെപിയുടെ ആരോപണം. വിഷയം സംബന്ധിച്ച് വരും ദിവസങ്ങളിൽ വലിയ ചർച്ചകളും വിവാദങ്ങളും രൂപപ്പെടുമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇക്കാര്യത്തിലുള്ള ബിജെപിയുടെ പ്രതികരണം. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News