മാധ്യമ പ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു

അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ബിപിന്റെ പിതാവ്, സിപിഐഎം മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിള്ളയെ അദ്ദേഹം ആശ്വസിപ്പിച്ചു.

Also Read: പ്രതിക്ക് ജീവപര്യന്തം കിട്ടിയതിൽ സന്തോഷം; എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരി വിപിന

തൈക്കാട് ശാന്തികവാടത്തിലായിരുന്നു ബിപിന്‍ ചന്ദ്രന്റെ സംസ്‌കാരം. ഉച്ചയ്ക്ക് പ്ലാനിങ് ബോര്‍ഡ് ആസ്ഥാനാത്തും ആനയറയിലെ വീട്ടിലുമായി പൊതുദര്‍ശനം നടന്നു. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മന്ത്രിമാരായ എം.ബി രാജേഷ്, സജി ചെറിയാന്‍, വീണ ജോര്‍ജ്, ജെ ചിഞ്ചുറാണി, എം.പിമാരായ ജോണ്‍ ബ്രട്ടാസ്, വി ശിവദാസന്‍, പന്ന്യന്‍ രവീന്ദ്രന്‍, പ്രകാശ്ബാബു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധി പേര്‍ വീട്ടിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk