ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കുഴഞ്ഞു വീണ് മുതിർന്ന മാധ്യമപ്രവർത്തകൻ മരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും സിയാസത് ഉർദു മാസികയുടെ പത്രാധിപരുമായ സഹീറുദ്ദീൻ അലി ഖാൻ (60) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കഴിഞ്ഞദിവസം ഹൈദരാബാദിൽ അന്തരിച്ച വിപ്ലവ ഗായകൻ ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സുചിത്ര സർക്കിളിലെ റഷ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗദ്ദറും സഹീറുദ്ദീനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു.

also read: ‘മണിപ്പൂരില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണോ?; വെല്ലുവിളിച്ച് അമിത് ഷാ
അതേസമയം ഹൈദരാബാദിലെ അൽവാളിലുള്ള മഹാബോധി വിദ്യാലയയിൽ സമ്പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു വിഖ്യാത വിപ്ലവ ഗായകനും നക്സലൈറ്റ് നേതാവുമായിരുന്ന ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങുകൾ നടന്നത്.വിപ്ലവഗാനങ്ങളുടെ അകമ്പടിയോടെ, പതിനായിരക്കണക്കിനാളുകൾ അണിനിരന്ന വിലാപയാത്രയോടെയാണ് ഗദ്ദറിന്‍റെ മൃതദേഹം മഹാബോധി വിദ്യാലയയിൽ എത്തിച്ചത്.

also read: ‘ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് മുസ്ലിങ്ങളെ കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവം’; അഭിഭാഷക സുപ്രീംകോടതിയില്‍

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണും വിസികെ നേതാവ് തോൽ തിരുമാവലവനും അടക്കം നിരവധി പ്രമുഖർ ഹൈദരാബാദിലെ എൽ ബി സ്റ്റേഡിയത്തിലെത്തി ഗദ്ദറിന് അന്തിമോപചാരമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News