മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. പരാതി നടക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ALSO READ:‘അമിത്ഷാ സാഹബ്… ബയ് ബയ് പറയേണ്ടി വരും…’ അമിത്ഷായ്ക്ക് ഒവൈസിയുടെ ഗൂഗ്‌ളി
സ്ത്രീത്വത്തെ അപമാനിക്കുന്നതും മോശം ഉദ്ദേശത്തോടെയുമുള്ള പെരുമാറ്റവും സുരേഷ് ഗോപിയില്‍ നിന്നുണ്ടായെന്നും പരാതിയില്‍ പറയുന്നു. അതേസമയം വനിതാ കമ്മീഷനില്‍ സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചതായി അദ്ധ്യക്ഷ സതീദേവി വ്യക്തമാക്കി. പത്രപ്രവര്‍ത്തക യൂണിയനും പരാതി നല്‍കിയിട്ടുണ്ട്.
ALSO READ: ഞങ്ങളുടെ പേരില്‍ കൂട്ടക്കുരുതി അരുത്!! പലസ്തീനികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി ജൂതന്മാര്‍
പൊലീസിനോട് വസ്തുനിഷ്ഠപരമായി വിഷയം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഈ മാസം 31ന് കോട്ടയത്ത് പബ്ലിക്ക് ഹിയറിംഗ് നടക്കും. കോഴിക്കോട് ജില്ലാ മേധാവിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ALSO READ: ”മികച്ച ഷൂട്ടര്‍മാര്‍ റെഡി”; അംബാനിക്ക് വധഭീഷണി
പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി നല്‍കുമെന്ന മാധ്യമപ്രവര്‍ത്തക
മുമ്പ് തന്നെ വ്യക്തമാക്കിയതിനാലാണ് സ്വമേധയാ കേസെടുക്കാഞ്ഞതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി. അതേസമയം സുരേഷ് ഗോപിയുടെ ഭാഗത്തു നിന്നും ഉണ്ടായത് ബോധപൂര്‍വമായുള്ള നടപടിയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി ടീച്ചര്‍ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here