ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. 24 കാരനായ ശുഭം ശുക്ലയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഉന്നാവോ ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഡിലും കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
ശുഭം ശുക്ലയെ വീടിന് സമീപമുള്ള ഇ-റിക്ഷ ചാർജിങ് പോയിന്റിന് സമീപമുള്ള ഒരു മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.
ALSO READ; ചെന്നെയിലും എച്ച്എംപിവി സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് രോഗബാധ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 5 ആയി
അതേസമയം ശുഭത്തിന്റെ മരണം കൊലപാതകം ആണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. അടുത്തിടെ ഒരു പ്രമുഖ ബിജെപി നേതാവിന്റെ അനുയായികളുമായി ശുഭം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവരാകാം കൊലയ്ക്ക് പിന്നിലെന്നും കോല നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും പ്രതികൾ തെളിവുകൾ ഇല്ലാതാക്കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം കൊലപാതകം ആണെന്ന് ഇതുവരെ പറയാറായിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂവെന്നും പൊലീസ് അറിയിച്ചു.
അതിനിടെ ബിജെപി കൗൺസിലറുടെ അനുയായികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ശുഭത്തെ മരിച്ചനിലയിൽ കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പ് അടക്കം പൊലീസ് നടത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here