ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ പല കോണുകളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് സിനിമയ്ക്കെതിരെ ഉയരുന്നത്. ഇപ്പോള്‍ എന്‍ടര്‍ടെയിന്‍മെന്‍റ് ജേണലിസ്റ്റായ അശ്വനി കുമാറാണ് ചിത്രത്തിന് റേറ്റിങ് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിന് താന്‍ നല്‍കുന്ന റേറ്റിങ് പൂജ്യമാണെന്നും പ്രേക്ഷകരുടെ സമയമോ പണമോ സിനിമ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
സിനിമയ്ക്ക് എങ്ങനെയാണ് സെന്‍സെര്‍ ബോര്‍ഡ് അനുമതി നല്‍കിയതെന്ന് മനസിലാകുന്നില്ല. കൃത്യമായ ഒരു അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന സിനിമയാണിത്. സംവിധായകന്‍ സുദീപ്‌തോ സെന്‍ സമൂഹത്തില്‍ വിഷം പ്രചരപ്പിക്കാനാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അശ്വനി കുമാര്‍ പറഞ്ഞു.
नफरत और डर का धंधा करने वाली #TheKeralaStory का हिंदी में वीडियो रिव्यू
फिल्म देखें या ना देखें, मर्जी आपकी 🙏 pic.twitter.com/zo2SVIferb
— Ashwani kumar (@BorntobeAshwani) May 5, 2023
“കേരള സ്റ്റോറി എന്നെ ഒരുപാട് ഡിസ്റ്റര്‍ബ് ചെയ്യിപ്പിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നതും ഒരുപാട് പൊരുത്തക്കേടുള്ളതുമായ സിനിമയാണിത്. കൃത്യമായ അജണ്ടയിലാണ് സിനിമ പോകുന്നത്.
പ്രകോപനപരമായ രംഗങ്ങള്‍ നിറഞ്ഞ ഈ സിനിമക്ക് ഞാന്‍ പൂജ്യം റേറ്റിങ്ങാണ് നല്‍കുന്നത്. ‘എ’ സര്‍ട്ടിഫിക്കറ്റോടെയാണെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഈ സിനമക്ക് എങ്ങനെ അനുമതി നല്‍കിയെന്ന് എനിക്ക് മനസിലാകുന്നില്ല.
ഹിന്ദു പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി എന്ന കഥ പറയുകയാണെന്ന പേരില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ വിഷം പരത്തുകയാണ്”. അശ്വനി കുമാര്‍ തന്റെ റിവ്യൂവില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here