കല്യാണത്തിന് പോയിട്ട് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ വന്ന് താമസിച്ച് അലമ്പുണ്ടാക്കാൻ ചാൻസലർക്ക് അധികാരം നൽകുന്ന ഒരു ക്ലോസും കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ടിൽ കണ്ടില്ലെന്ന് പ്രാമുഖ്യ മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ കെ കെ ഷാഹിന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗവർണറുടെ നടപടികളെ ഷാഹിന നിഷിദ്ധമായി വിമർശിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം:
കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ട് സെക്ഷൻ ഏഴിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലോസുകൾ വീണ്ടും വീണ്ടും വായിച്ച് നോക്കി.
ചാൻസലറുടെ അധികാരങ്ങൾ വിശദീകരിക്കുന്ന ഭാഗം.
ഇല്ല, കണ്ടില്ല. വീണ്ടും നോക്കി.കണ്ടില്ല.
Also Read: നവകേരള സദസിൽ പങ്കെടുത്ത് അടൂർ ഗോപാലകൃഷ്ണൻ
കല്യാണത്തിന് പോയിട്ട് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ വന്ന് താമസിച്ച് അലമ്പുണ്ടാക്കാൻ ചാൻസലർക്ക് അധികാരം നൽകുന്ന ഒരു ക്ലോസും കണ്ടില്ല.
ഇല്ലാത്ത അധികാരം പ്രയോഗിച്ച് പുറത്ത് നിന്നുള്ളവർ കടന്ന് കയറിയാൽ പിള്ളേര് ചെറുക്കും. സ്വാഭാവികം.
ഈ സേവ് യൂണിവേഴ്സിറ്റി ഫോറം കാരോക്കെ എവിടെ പോയി? ഒരാളെയും കാണാൻ ഇല്ലല്ലോ?
എസ്എഫ്ഐക്ക് അഭിവാദ്യങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here