‘മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല, പക്ഷേ..!’; നവകേരള ബസിനെതിരായ വ്യാജവാര്‍ത്തകള്‍ക്കിടെ കെ.കെ ഷാഹിന

‘മാധ്യമപ്രവര്‍ത്തനം ഒരു കുറ്റമല്ല, പക്ഷേ കുപ്രചരണം കുറ്റമാണ്’ എന്ന കുറിപ്പ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നവകേരള സദസില്‍ പങ്കെടുക്കാന്‍ വേണ്ടി പുറത്തിറക്കിയ ബസിനെതിരെ വന്‍തോതില്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകള്‍ നുണയെന്ന് തെളിഞ്ഞതോടെയാണ് ഷാഹിന ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിരവധി പേരാണ് മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ALSO READ | വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; നവകേരള ബസ് കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം

നവകേരള ബസില്‍, മുഖ്യമന്ത്രിക്കുള്ള കസേര ചൈനയില്‍ നിന്നുമാണ് വന്നതെന്നും കറങ്ങുന്നതാണെന്നും വാര്‍ത്ത വന്നിരുന്നു. ബസില്‍ നിറയെ ആഡംബരമാണെന്നും മാധ്യമങ്ങള്‍ തട്ടിവിട്ടു. ബസ് പുറത്തിറങ്ങിയതോടെ ഇത് വസ്‌തുതാവിരുദ്ധമെന്ന് വ്യക്തമായി. പുറമെ, മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള യാത്രക്കിടെ ബസിന് സാങ്കേതിക തകരാറ് സംഭവിച്ചുവെന്ന് ഒരു
വാര്‍ത്താചാനല്‍ ലൈവിനിടെ എടുത്തുപറഞ്ഞു. എന്നാല്‍, എന്‍.എച്ച് 66ന്‍റെ ആദ്യ പ്രവൃത്തി പൂര്‍ത്തിയായത് കാണാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പുറത്തിറങ്ങിയതായിരുന്നു. ഇതിനെയാണ് ചാനല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയത്. ഈ വ്യാജ വാര്‍ത്തകള്‍ അടക്കം കെ.കെ ഷാഹിനയുടെ കമന്‍റ് ബോക്‌സില്‍ ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്.

ALSO READ | ‘നോക്കൂ… ഇതിലെവിടെയാണ് ആഡംബരം കാണാൻ കഴിയുന്നത്?’ മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News