‘മോദി സര്‍ക്കാരിന്‍റെ കീ‍ഴില്‍ നടക്കുന്നത് കറതീര്‍ന്ന തിന്മ’; സ്ഥിതി അപകടകരമെന്ന് ആര്‍ രാജഗോപാല്‍

രേന്ദ്ര മോദി സര്‍ക്കാരിന്‍റെ കീ‍ഴില്‍ കറതീര്‍ന്ന തിന്മയാണ് നടക്കുന്നതെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടാണ് മണിപ്പൂര്‍ കലാപ വിഷയത്തില്‍ 79 ദിവസത്തിന് ശേഷം മോദി നടത്തിയ പ്രതികരണത്തെ മുതലക്കണ്ണീര്‍ എന്ന് ടെലഗ്രാഫ് വിശേഷിപ്പിതെന്നും ആര്‍ രാജഗോപാല്‍. ഇപ്പോള്‍ സ്ഥിതി അപകടകരമാണെന്നും ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

79 ദിവസം മണിപ്പൂര്‍ കത്തിയിട്ടും പ്രതികരിക്കാത്ത മോദി ഒരു സുപ്രഭാതത്തിലാണ് വിഷയത്തില്‍ ഇടപെട്ടത്. ഇതിനെ മുതലക്കണ്ണീര്‍ എന്ന് തന്നെ വിളിക്കുമെന്നും ദേശാഭിമാനി അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂര്‍ കലാപത്തിനിടെ സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിച്ച് ലൈംഗികാതിക്രമം ചെയ്‌ത സംഭവത്തില്‍ വീഡിയോ പുറത്തുവന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

ഇതോടെ, മണിപ്പൂര്‍ – കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനം ശക്തിപ്പെട്ടു. ഇതോടെയാണ് മോദി പ്രതികരിച്ചത്. തുടര്‍ന്ന് ടെലഗ്രാഫ് പിറ്റേ ദിവസം, കണ്ണീര്‍ പൊ‍ഴിക്കുന്ന 79 മുതലകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കി. പ്രധാനമന്ത്രിയുടെ കാപട്യത്തിനെതിരായ ടെലഗ്രാഫിന്‍റെ ഈ വാര്‍ത്ത രാജ്യത്ത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News