കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും രാജ്യത്ത് ഇസ്ലാമോഫോബിയ പടര്‍ത്താനും ഉദ്ദേശിച്ച് നിര്‍മ്മിച്ച ദി കേരള സ്റ്റോറി എന്ന സിനിമയെയും നരേന്ദ്രമോദിയെയും പരിഹസിച്ച് രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ റാണാ അയൂബ്. രാജ്യത്തിനകത്തും പുറത്തും ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ റാണാ അയൂബിന്‍റെ പരിഹാസം.
“സിനിമയെ നരേന്ദ്രമോദി പ്രസംസിച്ചതില്‍ അഭിമാനിക്കുകയാണ് ദി കേരള സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍. ഞാന്‍ കൂടുതല്‍ പറയണോ?..” അവര്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ചുള്ള ഒരു മാധ്യമത്തിന്‍റെ റിവ്യു പങ്കുവച്ചാണ് അവര്‍ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാമോഫോബിയ മാത്രമാണ് ചിത്രത്തിലുള്ളതെന്നാണ് അവര്‍ പങ്കുവച്ച റിവ്യുവിന്‍റെ തലക്കെട്ട് വിശദീകരിക്കുന്നത്.
കഴിഞ്ഞ ദിവസം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദി ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിന്നു. ഇതിനെതിരെ എഎ റഹീം എംപി അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്.
The makers of the film ‘The Kerala Story’ are proud that this film has been endorsed by Prime Minister Modi himself. Need I say morehttps://t.co/5u3N4uSqqs
— Rana Ayyub (@RanaAyyub) May 5, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here