‘കണ്‍മണി അന്‍പോട്’; മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതാസമാഹാരം ഫെബ്രുവരി 28 ന് അൻവർ അലി പ്രകാശനം ചെയ്യും

കൈര‍ളി ന്യൂസ് ഓണ്‍ലൈനിലെ മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതകളുടെ സമാഹാരമായ ‘കണ്‍മണി അന്‍പോട്’ എന്ന പുസ്‌തകത്തിന്‍റെ പ്രകാശനം കവിയും എഴുത്തുകാരനുമായ അൻവർ അലി നിർവഹിക്കും. ഫെബ്രുവരി 28 ന് പട്ടാമ്പി ശ്രീ നീലകണ്‌ഠ ഗവ. സംസ്‌കൃത കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം.

Also read:രാജ്യസഭാ തെരഞ്ഞെടുപ്പ്; കൂറുമാറ്റം ഭയന്ന് സമാജ് വാദി പാര്‍ട്ടി, യോഗത്തില്‍ നിന്ന് വിട്ട് നിന്ന് എട്ട് എംഎല്‍എമാര്‍

കഴിഞ്ഞ ആഴ്ച്ച നടന്‍ ഇര്‍ഷാദ് അലി, നടനും അഭിഭാഷകനുമായ സി ഷുക്കൂര്‍, നടി ലാലി പിഎം, കവി വിനോദ് വെള്ളായണി, 2018 ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന്‍, കുട്ടുറവൻ ഇലപ്പച്ച, ശൈലന്‍, വിഷ്‌ണുപ്രസാദ് തുടങ്ങിയവർ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുസ്‌തകത്തിന്‍റെ കവര്‍ പുറത്തിറങ്ങിയത്.

Also read:നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും, നടപടിക്കൊരുങ്ങി എംവിഡി

സ്‌നേഹത്തോട്, വര്‍ഗീയതയോട്, വിഷാദത്തോട്, സമൂഹത്തോട് അങ്ങനെ പലതിനോടും കലഹിച്ചുനേടിയതാണ് തന്‍റെ കവിതകളെന്ന് സാന്‍ പുസ്‌തകത്തിന്‍റെ കവറില്‍ കുറിച്ചു. ആള്‍ക്കൂട്ടം ഒറ്റപ്പെടുത്തിയവന്‍റെ സ്‌നേഹത്തിന് വേണ്ടിയുള്ള യാചനകളും തന്നിലെന്ന പോലെ തന്‍റെ കവിതകളിലുമുണ്ടെന്നും കവി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News