‘ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു’: ശശികുമാർ

sasikumar

ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന് പ്രശസ്ത മാധ്യമപ്രർത്തകൻ ശശികുമാർ. മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അക്രമമാണ് മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കൈരളി ടി വിയുടെ ഇരുപത്തിയഞ്ചാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ‘കേരളത്തിലെ മാധ്യമങ്ങള്‍ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ തന്നെ മാധ്യമ വിശ്വാസ്യത തകർന്നുകൊണ്ടിരിക്കയാണെന്നും പൂർണ്ണമായ അന്വേഷണം നടത്താതെ മാധ്യമങ്ങൾ വാർത്ത നൽകുന്നുവെന്നും ശശികുമാർ പറഞ്ഞു.

ALSO READ: ‘കെഎസ്ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

വയനാട്ടിലെ ദുരന്ത സമയത്ത് കേന്ദ്രമന്ത്രി കേരളത്തിനെതിരെ പറഞ്ഞത് മുഖ്യമന്ത്രി തിരുത്തിച്ചു, എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ തയ്യാറായില്ല. ഹിന്ദു പത്രം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയില്ലെന്ന് വാർത്ത പുറത്തുകൊണ്ടുവന്നു. പിന്നീടാണ് മറ്റു മാധ്യമങ്ങൾ അത് എടുക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ തിരിമറി നടത്തി ജീവനക്കാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, പിടികൂടി പൊലീസ്

വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലെ മാധ്യമങ്ങൾ നല്ല നിലയിൽ വാർത്ത നൽകി. എന്നാൽ വാർത്താ മാധ്യമങ്ങൾ പുതിയ വഴികൾ തേടേണ്ട കാലമാണ്. ഇല്ലെങ്കിൽ പുതിയ തലമുറ മാധ്യമങ്ങളെ തിരസ്കരിക്കും. മാറ്റമുണ്ടായില്ലെങ്കിൽ പുതിയ തലമുറ ടിവി ചാനലുകൾ കാണാതാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാൾ മാർക്ക്സും, ഗാന്ധിയുമാണ് നൂറ്റാണ്ടുകളുടെ മികച്ച മാധ്യമപ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News