‘നീ ആള് ഗജഫ്രോഡാണല്ലോയെന്ന് കെ സുരേന്ദ്രന്‍’, ‘കൈ ചൂണ്ടി ഭീഷണിപ്പെടുത്തി അനുയായി’, ആരോപണവുമായി മാധ്യമപ്രവർത്തകയുടെ ഫേസ്ബുക് കുറിപ്പ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വാർത്ത നൽകിയതിന്റെ പേരിൽ സുരേന്ദ്രനും അനുയായും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതെന്ന് ആതിര സരസ്വത് ആരോപിച്ചത്.

ആതിര സരസ്വതിന്റെ ഫേസ്ബുക് കുറിപ്പ്

ALSO READ: ‘എത്ര മോശപ്പെട്ട രീതിയിലാണ് ബാംബൂ ബോയ്‌സ് എടുത്തിരിക്കുന്നത്, വേറൊരു ജനവിഭാഗത്തെ കുറിച്ചായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി’: കെ രാധാകൃഷ്ണന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എം ടി രമേശ് സംസ്ഥാന പ്രസിഡന്റ് ആകും എന്ന വാർത്ത ഞാൻ നൽകിയിരുന്നു. അതിനെ തുടർന്ന് ചിലർ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിട്ട് വിളിക്കുകയാണ് എന്ന് പറഞ്ഞ് എന്നെ വിളിച്ചു . എന്തിനാണ് ആ വാർത്ത നൽകിയത് ? എന്ന് ചോദ്യം ചെയ്തു. ഇന്നലെ ബി ജെ പി സംസ്ഥാന കാര്യാലയത്തിൽ കെ സുരേന്ദ്രൻ്റെ വാർത്താ സമ്മേളനത്തിന് ചെന്നപ്പോൾ പുറത്ത് ഇരിക്കുകയായിരുന്ന എൻ്റെ അടുക്കലേക്ക് അദ്ദേഹം വരികയും *നീ ആളു ഗജഫ്രോഡ്* ആണല്ലോ എന്ന് പറയുകയും ചെയ്തു.

അദ്ദേഹത്തിനോട് എന്താ ചേട്ടാ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചങ്കിലും മറുപടി തന്നില്ല. വാർത്താ സമ്മേളനത്തിന് ശേഷം ഞാൻ എൻ്റെ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരോട് കാര്യം പറഞ്ഞു .
എനിക്ക് ഉണ്ടായ മാനസിക വിഷമത്തിൽ ഒപ്പം നിൽക്കാൻ അവർ തീരുമാനിക്കുകയും ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ്റെ ഒപ്പം വന്ന് കെ സുരേന്ദ്രന് ഒപ്പം നടക്കുന്ന സുവർണ്ണ പ്രസാദിനോട് വിഷയം അവതരിപ്പിക്കുകയും ചെയ്തു. എന്നോട് ഇങ്ങനെ കെ സുരേന്ദ്രൻ പറഞ്ഞു എന്നും ഇത് ശരിയായില്ല എന്നും അദ്ദേഹത്തിനോട് ഞാൻ പറഞ്ഞു. പക്ഷെ സുവർണ പ്രസാദും വളരെ മോശമായ രീതിയിലും, കൈ ചൂണ്ടി ഭീഷണി സ്വരത്തിലുമാണ് പെരുമാറിയത്.

ALSO READ: ‘ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം മൺ മറഞ്ഞിട്ട് പതിറ്റാണ്ടുകളായി, കേരളത്തിൽ തൂണിലും തുരുമ്പിലും രാഷ്ട്രീയമുണ്ട്’: സക്കറിയ

മാതൃകപരമായി പെരുമാറേണ്ട നേതാക്കൾ ഇത്തരത്തിൽ പെരുമാറുമ്പോൾ എന്ത് സൂചനയാണ് അദ്ദേഹം ഇതിലൂടെ സമൂഹത്തിന് നൽകുന്നത് ഞാൻ എൻ്റെ ജോലി ചെയ്തതിന് എന്നെ ശത്രു ആക്കി പ്രഖ്യാപിക്കുന്നത് എന്തിനാണ് ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News