നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞദിവസമാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ കമല്‍നാഥും മകനും അടക്കം ബിജെപിയിലെത്താന്‍ വലിയ ഓഫറുകള്‍ ബിജെപിക്ക് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായ അശോക് ചവാനും ബിജെപിയിലേക്കെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ എഴുതിയ എഫ്ബി പോസ്റ്റാണ് ചര്‍ച്ചാവിഷയമാകുന്നത്.
ALSO READ: കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
എഫ്ബി പോസ്റ്റിന്റെ പൂര്‍ണ രൂപം:
അശോക് ചവാന്‍ കൂടി കോണ്‍ഗ്രസില്‍ നിന്നിറങ്ങിയിട്ടുണ്ട്. പഴയ ആളാണ്. വിദ്യാര്‍ത്ഥികാലം മുതല്‍ കോണ്‍ഗ്രസുകാരന്‍. സംസ്ഥാന കോണ്‍ഗ്രസിന്റെ മറാത്ത മുഖം. 2008-ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനും തുടര്‍ വിവാദങ്ങള്‍ക്കും ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന് സ്ഥാനമൊഴിയേണ്ടി വന്നപ്പോള്‍ കോണ്‍ഗ്രസ് നിശ്ചയിച്ചത് അശോക് ചവാനെയാണ്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അശോക് ചവാന്‍ നയിച്ചു. 2010-ല്‍ ആദര്‍ശ് ഹൗസിങ് കോളനി അഴിമതി ജോസി ജോസഫ് പുറത്ത് കൊണ്ടുവന്നപ്പോള്‍ അശോക് ചവാന്റെ മുഖ്യമന്ത്രി സ്ഥാനം തെറിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ല്യമെന്ററി പാര്‍ട്ടി നേതാവ്, എം.പി തുടങ്ങിയ സ്ഥാനങ്ങളില്‍ ഒതുങ്ങി കഴിയുമ്പോഴും ബി.ജെ.പിയുടെ വലയിലേയ്ക്ക് പോയില്ല.
പക്ഷേ, ഇപ്പോഴിതാ ഇറങ്ങിയിരിക്കുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നമ്മുടെ പെട്രോളിയം മേഖലയെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളായിരുന്നു മുരളി ദേവ്റ എന്ന കോണ്‍ഗ്രസ് നേതാവ്. കേന്ദ്ര മന്ത്രിസഭയിലെ അംബാനിമാരുടെ പ്രതിനിധിയെന്ന് വിളിപ്പേരുണ്ടായിരുന്ന ആള്‍. പക്ഷേ കോണ്‍ഗ്രസ് മുരളി ദേവ്റയേയും തുടര്‍ന്ന് മകന്‍ മിലിന്ദ് ദേവ്റയേയും കൂടുതല്‍ പദവികള്‍ നല്‍കി സംരക്ഷിച്ച് പോന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മിലിന്ദ് ദേവ്റയും ബി.ജെ.പി പാളയത്തില്‍ എത്തിയിരുന്നു. ഇനി അംബാനിമാരുടെ പ്രതിനിധിയായി ബി.ജെ.പിയില്‍ നില്‍ക്കാനാകും തീരുമാനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാവായി ഉയര്‍ന്ന് വരികയും ന്യൂനപക്ഷങ്ങള്‍ക്കിയിലെ പ്രധാന നേതാവുമായിരുന്ന ബാബാ സിദ്ദിഖിയും ദേവ്റക്കൊപ്പം പാര്‍ട്ടി വിട്ടിരുന്നു.
ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ, 2024 സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ലോകസഭ തിരഞ്ഞെടുപ്പ് മാത്രമല്ല, വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരെ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നുവെന്നാണ് ചുരുക്കം.
യു.ഡി.എഫ് എം.പിയുടെ ഇളക്കം ദുരെയുള്ള ഭൂചലനത്തിന്റെ തുടര്‍ചലനമാണ്.
ALSO READ: കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here