പുതുപ്പള്ളി; ‘കേരളത്തിലെ മീഡിയയുടെ അനിയന്ത്രിത ആഹ്ലാദത്തിനും ആഘോഷത്തിനും പിന്നിലെ താത്പര്യം എന്ത്?’; ശ്രീജിത്ത് ദിവാകരന്റെ കുറിപ്പ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ കേരളത്തിലെ മീഡിയയുടെ അനിയന്ത്രിതമായ ആഹ്ലാദത്തിനും ആഘോഷങ്ങള്‍ക്കും പിന്നിലെ താത്പര്യം എന്താണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍. അച്ചടക്കത്തോടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി, ഇയാള്‍ കൊള്ളാമല്ലോ എന്ന് എതിരാളികളെ കൊണ്ട് പോലും പറയിപ്പിക്കുന്ന ഒരു യുവനേതാവ് തോല്‍ക്കുമെന്നുള്ള ഉറപ്പുള്ള മത്സരത്തില്‍ നിറഞ്ഞ് നിന്നു. അയാളെ പരിഹസിക്കുന്നത് എന്തിനാണെന്നും എന്തുതരം മര്യാദയാണിതെന്നും ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

also read- യുനെസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശം; അംഗീകാരമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൈബര്‍ ലിഞ്ചിങ് ധാരാളമായുണ്ട്. അത് നടത്തുന്നത് പക്ഷേ ഒരു വിഭാഗം മാത്രമൊന്നുമല്ല. മീഡിയ രംഗത്തുള്ളവരെ ഏറ്റവുമധികം വിമര്‍ശിക്കുന്നത് ഇടത്പക്ഷത്ത് നിന്നുള്ളവരായതിനാല്‍ അവര്‍ നടത്തുന്ന സൈബര്‍ ലിഞ്ചിങ് ആകും അവരുടെ കണ്ണില്‍ സ്വഭാവികമായും പെടുക. കാരണം അവര്‍ക്ക് വ്യക്തിപരമായി പോലും താത്പര്യകാര്യമാണ് അതിനെതിരെ പ്രതികരിക്കുക എന്നത്. സൈബര്‍ ലിഞ്ചിങ് നടത്തുന്നത് ഭീരുക്കളായ ഒരു കൂട്ടം ക്രിമിനലുകളാണ്. അവര്‍ എവിടെയും ഉണ്ട്. പക്ഷേ അതിനിരയാകുന്നത് മാധ്യമപ്രവര്‍ത്തകരും വലത്പക്ഷത്തിന് വേണ്ടപ്പെട്ടവരും മാത്രമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം അതിനേക്കാളേറെ വഷളാണ്. ആക്രമണവും പ്രതികാരവും പോലെയാണത്. ഒരിക്കലും അവസാനിക്കാത്തത്. എല്ലാക്കൂട്ടര്‍ക്കും ന്യായമുണ്ടാകും. ചൂണ്ടിക്കാണിക്കാന്‍ ഉദാഹരണമുണ്ടാകും. പക്ഷേ ഏകപക്ഷീയമല്ല അതെന്നും ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.

also read- സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രം രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കരുത്:മന്ത്രി വി ശിവൻകുട്ടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുന്നത് 72-68 മാര്‍ജിനിലാണ്. ഇടത്പക്ഷം ഒന്നാഞ്ഞുപിടിച്ചിരുന്നേല്‍ തുടര്‍ഭരണം ഉണ്ടായേനെ. മണലൂര്‍, പിറവം, കോട്ടയം, പാറശാല സീറ്റുകളില്‍ ഏതാണ്ട് അഞ്ഞൂറില്‍ താഴെ മാര്‍ജിനിലാണ് ഇടത്പക്ഷം തോറ്റത് എന്നാണോര്‍മ്മ. കോണ്‍ഗ്രസിലാകട്ടെ അധികമാര്‍ക്കും വലിയ ഭൂരിപക്ഷമൊന്നും ഒരിടത്തും ലഭിച്ചില്ല. പതിവ് പോലെ ലീഗിന്റെ ഉറച്ച 20 സീറ്റുകളുടെ ബലമായിരുന്നു യു.ഡി.എഫിനുണ്ടായിരുന്നത്. ഭരണം കിട്ടിയിട്ടും കോണ്‍ഗ്രസായിരുന്നില്ല, സി.പി.ഐ.എം ആയിരുന്നു സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. യു.ഡി.എഫ്- എല്‍,ഡി.എഫ് വോട്ട് ശതമാനത്തിലുള്ള വിത്യാസം ഒന്നില്‍ താഴെയായിരുന്നുവെന്ന് തോന്നുന്നു.

അങ്ങനെ കോണ്‍ഗ്രസ് ഞെരുങ്ങിയ തെരഞ്ഞെടുപ്പില്‍ 33000-ല്‍ അധികം ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുത്തത്. തൊട്ടപ്പുറത്ത് കോട്ടയത്ത് വലം കൈയ്യായ തിരുവഞ്ചൂര്‍ കഷ്ടി രക്ഷപ്പെട്ട സമയത്താണ് എന്നോര്‍ക്കണം.

ആ പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ മരണം ഇത്രയേറെ ആഘോഷിക്കപ്പെട്ട, അതിന്റെ ദുഖഭാരം ഇത്രയേറെ ഓര്‍മ്മക്കപ്പെടുന്ന, വിയോഗത്തിന്റെ വൈകാരിത വിട്ടുമാറാത്ത , സമയത്ത് ഉമ്മന്‍ ചാണ്ടിയുടെ മകന്‍, അപ്പ എന്ന ഒറ്റ ബലത്തിലും പ്രാര്‍ത്ഥനാ സഹായം ഉണ്ടാകണം എന്ന ഉറ്റ അപേക്ഷയിലും തെരഞ്ഞെടുപ്പിനെ നേരിട്ട് 37000 വോട്ടിന് വിജയിച്ചതില്‍ സത്യത്തില്‍ എന്താണ് അത്ഭുതം?

ഭരണവിരുദ്ധ വികാരമുണ്ടോ? ഉണ്ടാകാം. അതിലും അത്ഭുതമില്ല. മനോരമ പത്രം വായിക്കുന്ന, ചാനല്‍ കാണുന്ന ഭൂരിപക്ഷമുള്ള നാടാണ്. പഴയത് പോലെ മുഖ്യമന്ത്രിയുടെ സാന്നിധ്യമോ മറുപടികളോ ആരോപണങ്ങള്‍ക്ക് ബദലായി കാണാറില്ല. പാര്‍ട്ടി നല്‍കുന്ന വിശദീകരണങ്ങളോ ഭരണത്തിന്റേ നേട്ടങ്ങളോ മിക്കവാറും മിഡിയ നാട്ടുകാരറിയാതെ സൂക്ഷിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരമെന്നത് ഒരു ഫീലിങ്ങാണ്. അത് ഉണ്ടാകാം, ഉണ്ടാക്കപ്പെടാം.

തീര്‍ച്ചയായും കോണ്‍ഗ്രസിന് സന്തോഷിക്കാനുള്ള വകയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി വളരെ വലുതായിരുന്നു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് മാത്രമാണ് ഇടയ്ക്കൊരു ആശ്വാസമുണ്ടായിരുന്നത്. 2011-ല്‍ സമാധാനമായി ജയിക്കാന്‍ പറ്റുമോ എന്ന് ഉറപ്പില്ലാത്ത നിയമസഭ തിരഞ്ഞെടുപ്പ് ജയം, 2014-ലും 2019-ലും ലോകസഭയില്‍ വിജയിച്ചുവെങ്കിലും കേന്ദ്രത്തിലേറ്റ തിരിച്ചടി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ പരാജയം, 2021-ലെ അസംബ്ലിയിലുണ്ടായ തിരിച്ചടി എന്നിങ്ങനെ തുടര്‍ച്ചയായ പ്രതിസന്ധികള്‍ക്കിടയില്‍ സംഘടനാപരമായ അച്ചടക്കത്തോടെ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനും വിജയിക്കാനുമായി. അവരെ സംബന്ധിച്ചടത്തോളം മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ ആത്മവിശ്വാസം നല്‍കുന്ന ജയം. അതുവരെ നമുക്ക് മനസിലാക്കാം. അവരുടെ സോഷ്യല്‍ മീഡിയയിലെ ആഹ്ലാദവും നമുക്ക് മനസിലാക്കാം.

പക്ഷേ കേരളത്തിലെ മീഡിയയുടെ അനിയന്ത്രിതമായ ആഹ്ലാദവും ആഘോഷവും എന്താണ്? എന്താണ് അവരുടെ താത്പര്യം? അച്ചടക്കത്തോടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി, ഇയാള്‍ കൊള്ളാമല്ലോ എന്ന് എതിരാളികളെ കൊണ്ട് പോലും പറയിപ്പിക്കുന്ന ഒരു യുവനേതാവ് തോല്‍ക്കുമെന്നുള്ള ഉറപ്പുള്ള മത്സരത്തില്‍ നിറഞ്ഞ് നിന്നു. അയാളെ പരിഹസിക്കുന്നത് എന്തിനാണ്? എന്തുതരം മര്യാദയാണത്?

സൈബര്‍ ലിഞ്ചിങ് ധാരാളമായുണ്ട്. അത് നടത്തുന്നത് പക്ഷേ ഒരു വിഭാഗം മാത്രമൊന്നുമല്ല. മീഡിയ രംഗത്തുള്ളവരെ ഏറ്റവുമധികം വിമര്‍ശിക്കുന്നത് ഇടത്പക്ഷത്ത് നിന്നുള്ളവരായതിനാല്‍ അവര്‍ നടത്തുന്ന സൈബര്‍ ലിഞ്ചിങ് ആകും അവരുടെ കണ്ണില്‍ സ്വഭാവികമായും പെടുക. കാരണം അവര്‍ക്ക് വ്യക്തിപരമായി പോലും താത്പര്യകാര്യമാണ് അതിനെതിരെ പ്രതികരിക്കുക എന്നത്. സൈബര്‍ ലിഞ്ചിങ് നടത്തുന്നത് ഭീരുക്കളായ ഒരു കൂട്ടം ക്രിമിനലുകളാണ്. അവര്‍ എവിടെയും ഉണ്ട്. പക്ഷേ അതിനിരയാകുന്നത് മാധ്യമപ്രവര്‍ത്തകരും വലത്പക്ഷത്തിന് വേണ്ടപ്പെട്ടവരും മാത്രമാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം അതിനേക്കാളേറെ വഷളാണ്. ആക്രമണവും പ്രതികാരവും പോലെയാണത്. ഒരിക്കലും അവസാനിക്കാത്തത്. എല്ലാക്കൂട്ടര്‍ക്കും ന്യായമുണ്ടാകും. ചൂണ്ടിക്കാണിക്കാന്‍ ഉദാഹരണമുണ്ടാകും. പക്ഷേ ഏകപക്ഷീയമല്ല അത്.

സൈബര്‍ ലിഞ്ചിങ്ങിനേക്കാള്‍ മാരകമാണ് മീഡിയ ലിഞ്ചിങ് . മുഖമില്ലാത്ത അനോണികളല്ല, സാമൂഹ്യ അംഗീകാരവും പദവികളുമുള്ള കേരളത്തിലെ മുന്‍ നിര ലെഗസി മീഡിയ ജേണലിസ്റ്റുകളാണ് സ്വന്തം കോര്‍പൊറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ ഇത് നടത്തുന്നത്. അത് കൂടി ഇല്ലാതായാലേ നമ്മുടെ അന്തരീക്ഷം മെച്ചപ്പെടുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News