യുപിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു

യുപിയിലെ ഫത്തേഹ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ അര്‍ധരാത്രി മാധ്യമപ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. 38കാരനായ ദിലീപ് സെയ്‌നിയാണ് കൊല്ലപ്പെട്ടത്. ദിലീപുമായി ശത്രുതയിലുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും ഇവരുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നുമാണ് വിവരം.

ALSO READ: കെസി വേണുഗോപാലിൻ്റെ ദൗത്യം ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കുക; യുഡിഎഫും ബിജെപിയും മാധ്യമങ്ങളുടെ അരുമകളെന്നും മന്ത്രി എംബി രാജേഷ്

സംഭവത്തില്‍ ബിജെപി ന്യൂനപക്ഷ നേതാവും ദിലീപിന്റെ സുഹൃത്തുമായ ഷാഹിദ് ഖാന് പരിക്കേറ്റിട്ടുണ്ട്. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ദിലീപിന് ഒരു ഫോണ്‍ കോള്‍ വന്നെന്നും പിന്നാലെ അക്രമികള്‍ വീടിനകത്തേക്ക് കടന്ന് ദിലീപിനെ കുത്തുകയും വെടിവെയ്ക്കുകയും ചെയ്‌തെന്നാണ് ഷാഹിദിന്റെ മൊഴി.

ALSO READ: സ്‌കൂളുകളും ഷോപ്പുകളും അടച്ച് തായ്‌വാന്‍; കരതൊടുന്നത് പതിറ്റാണ്ടിലെ ഏറ്റവും പ്രഹരമേറിയ ചുഴലിക്കൊടുങ്കാറ്റ്

ദിലീപിന്റെ ജില്ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് കാന്‍പൂര്‍ ലാലാ ലജ്പത് റായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശച്ചു. അങ്ങോട്ടെക്കുള്ള യാത്രാമധ്യേ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News