മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; നടൻ അലൻസിയര്‍ക്കെതിരെ പൊലീസിൽ പരാതി

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി. നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി നൽകി. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

also read :നിപ; ആദ്യമായി വൈറസിന്റെ ഇൻഡക്സ് കണ്ടെത്തി; ആരോഗ്യപ്രവർത്തകരുടെ നേട്ടം; രോഗം ആദ്യം ബാധിച്ചത് 30 ന് മരിച്ച വ്യക്തിക്ക്

അതേസമയം ചലച്ചിത്ര അവാര്‍ഡില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പരാമര്‍ശം വിവാദമായിരുന്നു. പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലൻസിയറുടെ നിലപാട്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ പറഞ്ഞിട്ടുണ്ട്. അലൻസിയറുടെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയോട് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

also read :ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ വീണ്ടും തെരുവ് നായ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News