ജെഎൻയുവിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം

journalist attack jnu

ജെഎൻയുവിലെ വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകരെ യാതൊരു പ്രകോപനവും കൂടാതെ തടഞ്ഞതും കയ്യേറ്റം ചെയ്‌തതും അങ്ങേയറ്റം അപലപനീയവും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണെന്ന് കെയുഡബ്ല്യൂജെ ദില്ലി ഘടകം.

ALSO READ: വയനാടിന് കൈത്താങ്ങ്; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 10 ലക്ഷം സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി

വെള്ളിയാഴ്ച വൈകിട്ട് സർവകലാശാലയിലെ പ്രധാന ഗേറ്റിൽ വിദ്യാർഥി പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ പോയ മലയാള പത്ര, ദൃശ്യ മാധ്യമ പ്രവർത്തകരെ സെക്യൂരിറ്റി ജീവനക്കാർ അന്യായമായി തടഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നു. 24 ന്യൂസ് റിപ്പോർട്ടർ ആർ.അച്യുതൻ‍, 24 ക്യാമറാമാൻ മോഹൻ കുമാർ എന്നിവര്‍ക്കാണ് മർദനമേറ്റത്.

ദേശാഭിമാനി ഫോട്ടോഗ്രഫറും കെയുഡബ്ല്യൂജെ ട്രഷററുമായ പി വി സുജിത്തിനെ മർദ്ദിക്കുകയും ക്യാമറ പിടിച്ചു വാങ്ങുകയും ചെയ്തു. മർദ്ദനം തടയാൻ ശ്രമിച്ച മലയാള മനോരമ ലേഖിക ശരണ്യ ഭുവനചന്ദ്രന് നേരെ സെക്യൂരിറ്റി ജീവനക്കാർ അസഭ്യവർഷം നടത്തി. അതിക്രമ ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറകൾ പിടിച്ചുവാങ്ങി തകർക്കാനും ശ്രമമുണ്ടായി. കാമ്പസിലെ വിദ്യാർത്ഥികൾ ഇടപെട്ടാണ് സെക്യൂരിറ്റി ജീവനക്കാർ പിടിച്ചുവച്ച ക്യാമറകൾ വിട്ടുനൽകിയത്.

ALSO READ: വടകരയിൽ നാലാം ക്ലാസുകാരനെ പീഡനത്തിനിരയാക്കി; ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ

അക്രമ സ്വഭാവമുള്ളവരെ സെക്യൂരിറ്റി ജീവനക്കാരായി ജോലിക്കു നിർത്തുന്നത് ഉചിതമല്ല. ഇവരെ പുറത്താക്കുകയും നിയമ നടപടി സ്വീകരിക്കുകയും വേണം. സംഭവത്തിൽ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News