സുരേഷ് ഗോപിയുടെ അധിക്ഷേപം; മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

KUWJ

പത്തനംതിട്ട: കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിരന്തരമായി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതിനെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം ജില്ലാ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. പ്രസ് ക്ലബിന് മുന്നില്‍ നടന്ന പ്രതിഷേധം മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മറ്റിയംഗം ഐസണ്‍ തോമസ്, ജി. രാജേഷ്‌കുമാര്‍, അഹമ്മദ് ഷാ എന്നിവര്‍ സംബന്ധിച്ചു.

അതേസമയം, കേരളപത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ യോഗത്തിൽ സുരേഷ്ഗോപിയെ കൂടുതൽ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്ലാർജ് ആർ.രാജഗോപാൽ പറഞ്ഞു.

Also Read: പാഴിയിപ്പോയ ഭൂരിപക്ഷം; രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ

മാധ്യമപ്രവർത്തകനെ കേന്ദ്രമന്ത്രി ഭീഷണിപെടുത്തിയത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം ആളുകളുടെ ജനാധിപത്യ വിരുദ്ധത ജനങ്ങൾക്ക് മുന്നിൽ കൂടുതൽ തുറന്നുകാട്ടണം. ഇതോടെ ജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാകും. മാധ്യമപ്രവർത്തകരോടുള്ള മോശം പെരുമാറ്റത്തിൽ മാപ്പ് പറയാൻ സുരേഷ്ഗോപി തയാറാകണം. അല്ലാത്തപക്ഷം സുരേഷ്ഗോപിയുടെ വാർത്തനൽകുമ്പോൾ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ വ്യക്തിയാണ് എന്നത് കൂടി ഒപ്പം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News