സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് കോഴിക്കോട് നിന്നും യാത്ര ആരംഭിച്ചു

സംസ്ഥാന സ്‌കൂള്‍ കലോല്‍സവ സ്വര്‍ണക്കപ്പ് കോഴിക്കോട് നിന്നും യാത്ര ആരംഭിച്ചു. പൊലീസ് അകമ്പടിയോടെ ഘോഷയാത്രയായാണ് സ്വര്‍ണകപ്പ് യാത്ര. ചരിത്രത്തിലാദ്യമായാണ് ഘോഷയാത്രയായി കലോല്‍ സവനഗരി വരെ സ്വര്‍ണകപ്പ് എത്തിക്കുന്നത്.

ജനുവരി നാലുമുതല്‍ എട്ട് വരെയാണ് 62 ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുക. നാലിന് രാവിലെ ഒന്‍പതിന് ആശ്രാമം മൈതാനത്തെ പ്രധാനവേദിക്കരികില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന് പതാക ഉയര്‍ത്തും. നാലിന് രാവിലെ ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. പത്തിന് നടിയും നര്‍ത്തകിയുമായ ആശ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം.

Also Read: വീണ്ടും ഭൂചലന മുന്നറിയിപ്പുമായി ജപ്പാൻ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

രാവിലെ 10 മണിയോടെ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാര്‍, പി.എ.മുഹമ്മദ് റിയാസ്, കെ.രാജന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., ചലച്ചിത്രതാരം നിഖില വിമല്‍ തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News