ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടിലെത്തിച്ചു

ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

Also read:കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

ഇന്ന് രാവിലെ തകരപ്പറമ്പ് കനാലിന്റെ ഭാഗത്ത് നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തേ കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണ് ഇവിടെ. മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

റയിൽവെയുടെ താത്കാലിക ജീവനക്കാരനാണ് ജോയ്. കഴിഞ്ഞ ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News