മഹാരാഷ്ട്രയിൽ നാസിക്കിലെ കൽവാനിൽ നിന്നും ഏഴു തവണ എം എൽ എയായ ജെ പി ഗാവിത് ഇക്കുറിയും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ ആവേശത്തിലാണ് ഗ്രാമവാസികളും. കർഷകരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി നിരവധി പോരാട്ട സമരങ്ങൾ നയിച്ച ലോങ്ങ് മാർച്ച് നായകന് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്.
Also read:ഗുജറാത്തിൽ വൻ ലഹരിവേട്ട; 700 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടികൂടി
ഇടതുപക്ഷ നേതാവും ഏഴ് തവണ എംഎൽഎയുമായ ജെ പി ഗാവിത് നാസിക്കിലെ ദിൻഡോരിയിലെ കൽവാനിൽ നിന്നാണ് ജനവിധി തേടുന്നത്. ലോങ്ങ് മാർച്ച് നായകൻ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയതോടെ ആവേശത്തിലാണ് ഗ്രാമവാസികളും. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നിരവധി പോരാട്ട സമരങ്ങൾ നയിച്ച മുൻ നിര പോരാളിയാണ് ഗാവിത്. ഗ്രാമീണ ശൈലിയിൽ കൊട്ടിപ്പാടിയാണ് ഇവരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരുന്നത്.
മഹാ വികാസ് അഘാഡിയുടെ സഖ്യകക്ഷിയായ സിപിഐ(എം)ൻ്റെ സ്ഥാനാർത്ഥിയായാണ് ഗാവിത് മത്സരിക്കുന്നത്. നാസിക്, താനെ, പാൽഘർ ജില്ലകളിലെ ആദിവാസി മേഖലകളിൽ ഗാവിതിന് വലിയ സ്വാധീനമുണ്ട്. 1978-ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുമ്പോൾ 29 വയസ്സായിരുന്നു. ഇന്ന് എഴുപത്തി അഞ്ചാം വയസ്സിലും അതേ പോരാട്ട വീര്യത്തോടെയാണ് സംസ്ഥാനത്തെ പാവപ്പെട്ട ആദിവാസികളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി ഗാവിത് പോരാടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here