പ്രതിപക്ഷ ഐക്യ യോഗത്തെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ

ബിജെപിക്കെതിരെ വിശാല ഐക്യം രൂപീകരിയ്ക്കാൻ ചേരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. നാളെ എൻഡിഎയുടെ യോഗം നടക്കാനിരിക്കെയാണ് ജെപി നദ്ദയുടെ പ്രതികരണം . മുപ്പത്തിയെട്ട് സഖ്യ കക്ഷികൾ നാളെത്തെ എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.രാജ്യത്തിൻറെ വികസനത്തിന് എല്ലാവരെയും കൂടെ കൂട്ടാൻ തയ്യാറാണെന്നും , മുന്നണി വിട്ടു പോയവരുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ജെപി നദ്ദ പറഞ്ഞു.

also read :സ്കൂളിലേക്ക് പോകാൻ പേടി; മലപ്പുറം തിരൂരങ്ങാടിയില്‍ തെരുവുനായ ശല്യം രൂക്ഷം

നിലവിലെ സർക്കാരിന്റെ പ്രവർത്തന മികവ് മുന്നണിക്ക് ശക്തി പകർന്നെന്നും , യുപിഎ സർക്കാരിന്റെ കാലത്തെ ഭരണത്തിന്റെ പോരായ്മകൾ മറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

also read:മുതലപ്പൊഴിയിൽ പൂർണ സുരക്ഷ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News