ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യയുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ മോഷണം പോയി; സംഭവം ദില്ലിയില്‍

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി. ടൊയോട്ട ഫോര്‍ച്യൂണറാണ് മാര്‍ച്ച് 19ന് വൈകിട്ട് മൂന്നിനും നാലിനുമിടയിലാണ് മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ഈസ്റ്റ് ദില്ലിയിലെ ഗോവിന്ദപുരിയില്‍ നിന്നാണ് വാഹനം മോഷണം പോയത്.

ALSO READ:  ചമയവിളക്കിനിടെ അപകടം: അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

സര്‍വീസിന് നല്‍കിയിരുന്ന വാഹനം തിരികെ വാങ്ങിയ ശേഷം ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വീട്ടിലേക്ക് പോയതാണ് കാറിന്റെ ഡ്രൈവര്‍. ഇതിനിടയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്‍ ഗുരുഗ്രാമിലേക്കു കൊണ്ടുപോയതായാണ് കരുതുന്നത്. പൊലീസ് നിരന്തമായി ശ്രമിച്ചിട്ടും ഇതുവരെ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ALSO READ:    സ്വന്തം കൃഷിത്തോട്ടം പരിചയപ്പെടുത്തി ഗൗരീശങ്കരത്തിലെ നായകൻ

ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷന്‍ നമ്പറാണ് കാറിനുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News