ആരാധകന്റെ ദുരൂഹമരണം; അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍

ആരാധകന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തെന്നിന്ത്യന്‍ താരം ജൂനിയര്‍ എന്‍ടിആര്‍. ആന്ധ്രാപ്രദേശ് ചിന്തലൂര്‍ സ്വദേശിയായ ശ്യാമിന്റെ മരണത്തിലാണ് വിശദമായ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ എന്‍ടിആര്‍ രംഗത്തെത്തിയത്. ശ്യാമിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കം രംഗത്തെത്തിയിരുന്നു.

Also read- നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

ജൂനിയര്‍ എന്‍ടിആറിന്റെ കടുത്ത ആരാധകനാണ് ശ്യാം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ശ്യാമിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനു മുമ്പ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചിരുന്നു. ഇതിനായി ഉപയോഗിച്ച ബ്ലേഡ് പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തി. ഇതിനു ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Also Read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

ശ്യാമിന്റെ മരണത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) രംഗത്തെത്തിയിരുന്നു. ഇതോടെയാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമായത്. ശ്യാമിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലും ക്യാമ്പെയിന്‍ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News