മമ്മൂട്ടി ഭൂമിയില്‍ ജനിച്ച ഒരേയൊരു താരം, പച്ചയായ മനുഷ്യൻ: ജൂഡ് ആന്തണി ജോസഫ്

2018 എന്ന ചിത്രം വന്‍ വിജയമായതിന്‍റെ ആഹ്ളാദത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ചിത്രം 150 കോടി കളക്ഷനും മറികടന്ന് പ്രദര്‍ശനം തുടരുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കണ്ടതിന്‍റെ സന്തോഷം പങ്കവച്ചിരിക്കുയാണ് ജൂഡ്.

ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരമാണ് മമ്മൂട്ടിയെന്നും പച്ചയായ മനുഷ്യനാണ് അദ്ദേഹമെന്നും ജൂഡ് കുറിച്ചു. മമ്മൂട്ടി പറഞ്ഞ നല്ല വാക്കുകള്‍ക്കും ജൂഡ് നന്ദി അറിയിച്ചു. മമ്മൂട്ടിക്കൊപ്പം ചെലവ‍ഴിക്കുന്ന ചിത്രങ്ങളടക്കം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു.

അതേസമയം, സിനിമയുടെ പ്രമോഷന്‍ ഇന്‍റര്‍വ്യുകളിലെ ജൂഡിന്‍റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും വിളിച്ചുവരിത്തിയിരുന്നു. അരാഷ്ട്രീയ വാദിയാണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ജൂഡ് നേരിട്ടു. നടന്‍ ആന്‍റണി പെപ്പേക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ പിന്നീട് ജൂഡിന് മാപ്പ് പറയേണ്ടതായും വന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം . പച്ചയായ മനുഷ്യൻ , നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു , ചേർത്തു നിർത്തലിന് , നല്ല വാക്കുകൾക്ക് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News