ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് ജൂഡ് ആന്റണിയുടെ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി.85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി, തുടങ്ങി താരങ്ങളും വേഷമിട്ടിരുന്നു.
അമേരിക്കാറ്റ്‌സി (അർമേനിയ),ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ),ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്),ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്),ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്),ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ),സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ),ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ),20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ),സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ),ടീച്ചേഴ്സ് ലോഞ്ച് (ജർമനി),ഗോഡ്ലാൻഡ് (ഐസ്ലാൻഡ്),ലോ ക്യാപിറ്റാനോ (ഇറ്റലി),പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ),ടോട്ടം (മെക്സിക്കോ) എന്നിവയാണ് മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ
ALSO READ:നവകേരള സദസ് പ്രഭാതയോഗത്തിൽ ഹിന്ദു ഐക്യവേദി നേതാവും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here