മമ്മൂക്കയുടെ ബയോപിക് എടുക്കാൻ അദ്ദേഹം തന്നെ സമ്മതിക്കുന്നില്ല; വെളിപ്പെടുത്തലുമായി ജൂഡ് ആന്റണി ജോസഫ്

മലയാളത്തിൻ്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ ഒരുക്കുന്നതിനെപ്പറ്റി വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയുടെ ബയോപിക് ചിത്രം എടുക്കാൻ അദ്ദേഹം തന്നെ സമ്മതിക്കുന്നില്ലെനാണ് ജൂഡ് പറയുന്നത്. ബാക്കി എല്ലാവർക്കും സമ്മതമാണ്. ഒരുപാട് തവണ ചോദിച്ചിട്ടും മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്നും എന്നെങ്കിലും പച്ചക്കൊടി വീശുമെന്നും അന്ന് താൻ ആ പടം ചെയ്യുമെന്നും ഒരു അഭിമുഖത്തിൽ ജൂഡ് പറഞ്ഞു.

“മമ്മൂക്കയുടെ ബയോപിക് ചിത്രം എടുക്കാൻ അദ്ദേഹം എന്നെ സമ്മതിക്കുന്നില്ല. ബാക്കി എല്ലാവർക്കും സമ്മതമാണ്. പക്ഷെ ഞാൻ ഒരുപാട് തവണ ചോദിച്ചിട്ടും വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണ് മമ്മൂക്ക പറയുന്നത്. എന്നെങ്കിലും മനസ്സ് മാറിയാൽ എനിക്ക് തന്നെ തരണമെന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂക്ക ആദ്യം ബയോപിക് ചെയ്യാൻ സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ അദ്ദേഹത്തെ പേടിപ്പിച്ചുവെന്നാണ് ഞാൻ അറിഞ്ഞത്”.

ഞാൻ മമ്മൂക്കയുടെ ജീവിതം സിനിമയാക്കുകയോ ഇല്ലെങ്കിലോ ചെയ്താലും അങ്ങനെത്തെ ഒരു ജീവിതം എല്ലാവർക്കും ഒരു ഇൻസ്പിറേഷൻ ആണ്. വൈക്കം പോലൊരു സ്ഥലത്ത് നിന്ന് ഒരു മാസികയിൽ അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ട് അതിന് വേണ്ടി ഫോട്ടോ പോസ്റ്റ് അയച്ചു കൊടുത്ത ആളാണ്. ആ ആൾ മലയാള സിനിമയിലെ മെഗാസ്റ്റാറായി മാറിയെന്ന് പറയുന്നത് ഉഗ്രൻ കഥയാണ്. നിവിനെ നായകനാക്കിയാണ് ഞാൻ കഥ ആലോചിച്ചത്. അപ്പോൾ മമ്മൂക്കയോട് ഞാൻ ചോദിച്ചു നിവിൻ ആയതുകൊണ്ടാണോ വേണ്ടെന്ന് പറഞ്ഞത് ദുൽഖറിനെ വെച്ചാണെങ്കിലും നമ്മുക്ക് ചെയ്യാമെന്ന് പറഞ്ഞിട്ടും മമ്മൂക്ക സമ്മതിച്ചില്ല. എന്നെങ്കിലും ഈ പടത്തിന് മമ്മൂക്ക പച്ച കൊടി വീശും അപ്പോൾ ഞാൻ ഈ സിനിമ ചെയ്യും” എന്നാണ് ജൂഡ് ആന്തണിയുടെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News