സ്‌ക്രീനിലും പുറത്തും ഈ മനുഷ്യന്റെ മാന്ത്രികത കണ്ടാണ് ഞാൻ വളർന്നത്; കമൽഹാസനെ കണ്ട സന്തോഷം പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്റണി

ഉലക നായകൻ കമൽഹാസനെ കണ്ട സന്തോഷം പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്റണി. കമൽഹാസനെന്ന ജീനിയസിനെ കാണാൻ കഴിഞ്ഞത് ഭാ​ഗ്യമാണ് എന്നും അദ്ദേഹത്തെ കണ്ട നിമിഷം വിറച്ചുപോയെന്നും ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കമൽഹാസനൊമൊപ്പമുള്ള ചിത്രം പങ്കവെച്ചുകൊണ്ടാണ് ജൂഡ് ആന്റണി ഈ സന്തോഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

എന്നെ സിനിമാക്കാരനെന്നോ അഭിനേതാവെന്നോ അല്ലെങ്കിൽ സിനിമാപ്രേമിയെന്നോ വിളിക്കാൻ കഴിയുമെങ്കിൽ അതിന് കാരണം ഈ മൾട്ടി ടാലന്റഡ് ജീനിയസ് മാത്രമാണ്. സ്‌ക്രീനിലും പുറത്തും ഈ മനുഷ്യന്റെ മാന്ത്രികത കണ്ടാണ് ഞാൻ വളർന്നത്. ഈ അതിശയിപ്പിക്കുന്ന ഫിലിം എൻസൈക്ലോപീഡിയയെ കണ്ടുമുട്ടാൻ കഴിഞ്ഞത് ശരിക്കും ഭാഗ്യമാണ്. ഇന്നുവരെ എനിക്ക് സംഭവിച്ചതിൽ ഏറ്റവും നല്ല കാര്യമാണിതെന്ന് ഞാൻ പറയും. ഫാൻബോയ് മൊമന്റ്. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തെ എന്റെ മുൻപിൽ കണ്ടപ്പോൾ ഞാൻ വിറച്ചുപോയി. ലവ് യു സാർ. എന്റെ ബക്കറ്റ് ലിസ്റ്റിലെ ഒന്നിന് കൂടി ടിക്ക്, ജൂഡ് കുറിച്ചു.

also read; മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News