വധശിക്ഷ വിധി കുറിച്ച പേന അനാഥം; ഇനി ജഡ്ജിമാർ ഉപയോഗിക്കില്ല; വിചിത്രം ഈ കാരണം

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ഒരു സംഭവമുണ്ടായി.
വധശിക്ഷയിൽ ഒപ്പുവെച്ച ശേഷം ജഡ്ജി ആ പേന മാറ്റിവെച്ചു. ഇനി ആ പേന കോടതിമുറിയിൽ ഉപയോഗിക്കുകയേയില്ല. ചില ജഡ്ജിമാർ കോടതി മുറിയിൽ തന്നെ പേന കുത്തിയൊടിക്കും. ഇന്നിനി മറ്റ് കേസുകൾ കോടതി പരിഗണിക്കുകയുമില്ല.

also read: എ ഐ ക്യാമറ ഫലം കാണുന്നു; സെപ്റ്റംബറിൽ രക്ഷിക്കാനായത് 92 ജീവനുകൾ !

പേന ഓടിച്ചുകളയുന്നതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്

വധശിക്ഷ ഒരിക്കൽ പുറപ്പെടുവിച്ചാൽ പിന്നീട് ആ വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ വിധി പറഞ്ഞ ജഡ്ജിമാർക്ക് അധികാരമില്ല. ഉയർന്ന കോടതിക്ക് മാത്രമേ ആ അധികാരമുള്ളൂ. എന്നാൽ വിധി പുറപ്പെടുവിച്ച ജഡ്ജി സ്വന്തം വിധി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പേന തകർത്ത് ഒടിച്ചു കളയുകയോ പിന്നീടൊരിക്കലും ഉപയോഗിക്കാതെ മാറ്റിവെക്കുകയോ ചെയ്യും.

ALSO READ: മാത്യു ദേവസി വില്ലനോ അതോ നായകനോ? നിഗൂഢതകൾ ഒളിപ്പിച്ച് മമ്മൂട്ടി ചിത്രം കാതലിന്റെ ട്രെയ്‌ലർ പുറത്ത്

വധശിക്ഷാ വിധിയിലൂടെ ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് ജഡ്ജി ചെയ്യുന്നത്. അതുകൊണ്ട് അക്കാര്യത്തിന് ഉപയോഗിച്ച പേന മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്‍റെ ഭാഗമായാണ് ജഡ്ജിമാർ പേന മാറ്റി വയ്ക്കുകയോ ഒടിച്ചു കളയുകയോ ചെയ്യുന്നത്. മറ്റൊരു കാര്യമായി പറയപ്പെടുന്നത് വധശിക്ഷാ വിധിയിൽനിന്ന് ഉണ്ടാകുന്ന കുറ്റബോധത്തിൽ നിന്നും അകന്നുനിൽക്കാൻ ജഡ്ജിമാർ ആഗ്രഹിക്കുന്നു. അതിനാൽ അവർ ആ പേന ഓടിച്ചുകളയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News