ആറ് വര്‍ഷത്തിനുള്ളില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച് രണ്ടു കയ്യും ഒരു കാലുമില്ലാത്ത ജഡ്‌ജി

ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജന്മനാ രണ്ടു കയ്യും ഒരു കാലുമില്ലാത്ത അയര്‍ലണ്ട് സര്‍ക്യൂട്ട് കോടതി ജഡ്ജി കുറ്റക്കാരനെന്ന് കണ്ടെത്തല്‍. 1991 മുതല്‍ 97വരെയുള്ള കാലയളവില്‍ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് ജെറാര്‍ഡ് ആറ് യുവാക്കളെ പീഡിപ്പിച്ചത്.

Also Read : മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംസ്ഥാനത്ത് 10 ദിവസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ ബലാത്സംഗം

പബ്ബില്‍ കൊണ്ടുപോയി മദ്യം നല്‍കിയും പബ്ബിലെ ടോയ്ലറ്റില്‍ വെച്ചുമൊക്കെയാണ് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികളിലൊരാളെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ കുട്ടി ഇറങ്ങിയോടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടി അമ്മയോട് വിവരം പറഞ്ഞപ്പോഴാണ് അധ്യാപകന്റെ പീഡന വിവരം പുറത്തറിഞ്ഞത്.

സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് 59കാരനായ ജെറാര്‍ഡ് ഒബ്രയാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഒരു ബലാത്സംഗക്കേസും പീഡനവുമായി ബന്ധപ്പെട്ട് എട്ട് കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴര മണിക്കൂറിലധികം വിചാരണയ്ക്ക് സമയമെടുത്താണ് പത്തംഗജൂറി ഇയാള്‍ക്കെതിരായ ഒമ്പത് കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് ഉറപ്പിച്ചത്.

Also Read : ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

അന്ന് 30 വയസുള്ള ജെറാര്‍ഡ് പതിനേഴിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് ക്രൂരമായി പീഡിപ്പിച്ചത്. കോടതിയില്‍ ഇരകളുടെ ആരോപണം ആദ്യം നിഷേധിച്ച പ്രതി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് വാദിച്ചു. എന്നാല്‍ ഒടുവില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News