ഭരണഘടന വിരുദ്ധ പ്രസംഗം ജഡ്ജിയെ പുറത്താക്കണം; പി കെ എസ്

PKS

തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനെ ജുഡീഷ്യൽ സർവീസിൽ നിന്നും പുറത്താക്കാൻ രാഷ്ട്രപതി നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

തീവ്ര ഹിന്ദുത്വ വർഗീയവാദികൾ ഉയർത്തുന്ന ആവശ്യങ്ങളാണ് ജഡ്ജി തൻ്റെ അഭിപ്രായമായി പ്രകടിപ്പിച്ചിരിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥ അംഗീകരിക്കുന്നതും മനുസ്മൃതി നിയമവ്യവസ്ഥയായി നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്ര സങ്കല്പമാണ് ശേഖർ കുമാറിന്റെ ഹിന്ദുസ്ഥാൻ.

Also Read: ‘നിയമം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാൻ’; സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ഹിന്ദുസ്ഥാനിലെ ഓരോ പൗരനും രാമനായി മാറണമെന്ന് പറയുമ്പോൾ അവിടുത്തെ ഓരോ ശംബൂകൻമാരും കൊന്നൊടുക്കപ്പെടേണ്ടവരാണെന്നു കൂടി അതിനർത്ഥമുണ്ട്. നൂറ്റാണ്ടിന് മുൻപ് നിലനിന്ന അയിത്ത കാലഘട്ടത്തിലേക്ക് ദളിതനെ തിരികെ കൊണ്ടുപോകണമെന്ന ആഹ്വാനം കൂടിയാണത്.

മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ എടുത്ത ഒരു ജഡ്ജി നടത്താൻ പാടില്ലാത്ത പ്രസംഗമാണ് നടത്തിയിരിക്കുന്നത്. മോദി ഭരണകാലത്ത് തീവ്ര ഹിന്ദുത്വ വർഗീയ ആശയം വച്ചുപുലർത്തുന്ന ജഡ്ജിമാരുടെ എണ്ണം സ്വാധീനവും ഇന്ത്യൻ ജുഡീഷ്യറിയിൽ വർദ്ധിച്ചുവരുന്നത് മത ,ന്യൂനപക്ഷ, ദലിത് , ആദിവാസി വിഭാഗത്തിന് സാമാന്യനീതി ലഭ്യമാകാത്ത അവസ്ഥയിലേക്കാണ് നയിക്കുന്നത്.

Also Read: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും; ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യത

ശേഖർകുമാർ യാദവ് സ്വയം രാജിവച്ചൊഴിയാൻ തയ്യാറാകാത്ത പക്ഷം ശേഖർ കുമാറിനെ സർവീസിൽ നിന്ന് ഒഴിവാക്കാൻ രാഷ്ട്രപതി നടപടി സ്വീകരിക്കണം. ഈ ആവശ്യം ഉയർത്തി പി കെ എസിൻ്റെ എല്ലാ ഏരിയ ലോക്കൽ കമ്മിറ്റികളും പ്രതിഷേധ പ്രകടനവും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് വണ്ടിത്തടം മധുവും സെക്രട്ടറി കെ സോമപ്രസാദും പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News