ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയ ജഡ്ജി എ.കെ. വിശ്വേശ്വയെ ലോക്പാലായി നിയമിച്ചു. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിവേഴ്സിറ്റിയിലാണ് നിയമനം. വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു പള്ളിയുടെ നിലവറയില്‍ എ.കെ വിശ്വേശ പൂജക്ക് അനുമതി നല്‍കിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചെയര്‍മാനായ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലയിലാണ് ജഡ്ജി എ.കെ വിശ്വേശ്വയുടെ പുതിയ നിയമനം. ലഖ്നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റീഹാബിലിറ്റേഷന്‍ യൂനിവേഴ്സിറ്റിയിലാണ് ലോക്പാലായി നിയമിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. എ.കെ വിശ്വേശ്വയെ നിയമിച്ചത് യുജിസി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണന്നും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഉള്‍പ്പെടെ തീര്‍പ്പാക്കലാണ് ചുമതലയെന്നും സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്രിജേന്ദ്ര സിംഗ് പറഞ്ഞു.

ALSO READ:ഐഒഎസ് 18 ഇനി ഏതെല്ലാം ഐഫോണുകളില്‍ കിട്ടുമെന്ന് അറിയാം, പട്ടിക പുറത്ത്

വാരാണസി ജില്ലാ കോടതി ജഡ്ജിയായി വിരമിക്കുന്ന ദിവസമായിരുന്നു എ.കെ വിശ്വേശ്വ പള്ളിയുടെ നിലവറയില്‍ പൂജക്ക് അനുമതി നല്‍കി ഉത്തരവിട്ടത്. എ.കെ വിശ്വേശ്വ ജനുവരി 31 നാണ് വിരമിച്ചത്. 1993 വരെ നടന്നിരുന്ന ആരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ശൈലേന്ദ്രകുമാര്‍ പഥക് വ്യാസാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജിയിലാണ് പൂജ നടത്താന്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ച് മണിക്കൂറുകള്‍ക്കകം മസ്ജിദിന്റെ തെക്കേ ഭാഗത്തുള്ള നിലവറയില്‍ പൂജ തുടങ്ങിയിരുന്നു. നേരത്തേ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെവിട്ട് ഏഴ് മാസത്തിനുള്ളില്‍, വിരമിച്ച ജില്ലാ ജഡ്ജി എസ് കെ യാദവിനെയും യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ഡെപ്യൂട്ടി ലോകായുക്തയായി നിയമിച്ചിരുന്നു.

ALSO READ:മലപ്പുറം ജില്ലാ ബാങ്ക് ലയനം: സര്‍ക്കാര്‍ നടപടി നിയമപരം, അംഗീകരിച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News