ജമ്മുകാശ്മീരിെൻറ ചരിത്രവും നെഹ്റു സർക്കാരുമായി കശ്മീരിലെ അന്നത്തെ നാട്ടുരാജാക്കന്മാരും ശൈഖ് അബ്ദുല്ലയും ഉണ്ടാക്കിയ ഉടമ്പടികളും വിസ്മരിച്ചുകൊണ്ടുള്ളതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. താഴ്വരയുടെ പ്രത്യേക പദവി താൽപക്കാലികമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ, വടക്കുകിഴക്കൻ മേഖലയിലേതടക്കം പല സംസ്ഥാനങ്ങൾക്കും ഇന്ത്യൻ ഭരണഘടന അനുസരിച്ച് തന്നെ സവിശേഷ അധികാരങ്ങൾ നൽകുന്നുണ്ട്.
ALSO READ: കശ്മീരിന് സംസ്ഥാനപദവി എത്രയും വേഗം നല്‍കണം; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണം: സുപ്രീം കോടതി
370ാം ഖണ്ഡിക എടുത്തുകളഞ്ഞതും താഴ്വര കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും രാഷ്ട്രീപതി ഭരണം ഏർപ്പെടുത്തിതുമെല്ലാം ചീഫ് ജസ്റ്റീസിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ശരിവെച്ചതോടെ മോദി സർക്കാരിെൻറ ‘കശ്മീർ ഓപ്പറേഷൻ’ ആണ് വിജയിച്ചത്. കശ്മീർ ഇന്ത്യൻ യൂണിയെൻറ ഭാഗമായ അന്ന് തൊട്ട് സംസ്ഥാനത്തിനു നൽകിയ പ്രത്യേക പദവിക്കെതിരെ സംഘ്പരിവാരം ശബ്ദിക്കുന്നുണ്ടായിരുന്നു.
ALSO READ: കാശ്മീരിന്റെ പ്രത്യേക പദവി ; മൂന്നു വിധികള്‍
അടുത്ത സെപ്റ്റംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തി താഴ്വരക്ക് സംസ്ഥാന പദവി തിരിച്ചുനൽകണമെന്ന കോടതി നിർദേശം വിധിയിലെ പോസിറ്റീവ് വശമാണെന്ന് കാസിം ഇരിക്കുർ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here