നീതി ലഭിച്ചില്ലെന്നാരോപിച്ച് തിരുവല്ലയിൽ ജഡ്ജിയുടെ കാർ തകർത്തു

തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം അടിച്ചു തകർത്തു. നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം. പ്രതി ജയപ്രകാശിനെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Also Read: 2023ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഇന്ന്; അസ്തമയം രാത്രി 8:27 ന്

ആക്രമണത്തിൽ സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശത്തേയും പിൻവശത്തേയും ചില്ലുകൾ തകർന്നു. ഇയാളെ ത സംഭവ സ്ഥലത്തു വെച്ചു തന്നെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News