ജഡ്ജിമാരുടെ രാഷ്‌ട്രീയ പ്രവേശനം പക്ഷപാതരഹിതമായ നീതിന്യായവ്യവസ്ഥയുടെ പ്രവർത്തനത്തിൽ സംശയമുണ്ടാക്കുന്നതാണ്. ജഡ്‌ജിമാർ രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നീതിന്യായവ്യവസ്ഥയിലെ ധാർമികതയിലും സത്യസന്ധതയിലുമുള്ള ജനങ്ങളുടെ വിശ്വാസ്യതയ്‌ക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നെന്നും സുപ്രീംകോടതി ജഡ്‌ജി ബി ആർ ഗവായ്.
ജഡ്ജിമാരുടെ ധാർമികതയും സത്യസന്ധതയുമാണ് നീതിന്യായവ്യവസ്ഥയെ താങ്ങിനിർത്തുന്ന അടിസ്ഥാന തൂണുകളെന്നും ഗവായ് അഭിപ്രായപ്പെട്ടു. തുടർച്ചയായി ജഡ്‌ജിമാർ രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ഗവായ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഗുജറാത്തിൽ ശനിയാഴ്‌ച നടന്ന കോടതി ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് ഗവായ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here