മദ്യനയ അഴിമതി കേസ്; ബി ആർ എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും

മദ്യനയ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ബി ആർ എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ കവിതയെ ഇന്ന് ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. അതേസമയം കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടേക്കും എന്നാണ് സൂചന. നേരത്തെ സിബിഐ നൽകിയ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചിരുന്നു.മാർച്ച് 15 ആണ് കവിതയെ ഈഡി അറസ്റ്റ് ചെയ്യുന്നത്. സൗത്ത് ഗ്രൂപ്പിലെ മുഖ്യ അംഗമായ കവിത മദ്യനയത്തിലൂടെ 100 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചു എന്നാണ് കേസ്.

Also Read: ഇ ഡി സമൻസ്; തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷ തള്ളിയിരുന്നു. ദില്ലി റൗസ് അവന്യൂ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്. കവിതയ്ക്ക് ജാമ്യം നല്‍കുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നു ഇഡി വാദം.

Also Read: വിഷു-റംസാൻ ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി; കൺസ്യൂമർ ഫെഡിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News