സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലായിരുന്നു, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്സി എടുത്തുകൊണ്ടുപോയി; കിങ്‌ഖാന്റെ പഴയകാലത്തെ കുറിച്ച്‌ ജൂഹി ചൗള

ഷാരൂഖ് ഖാന്റെ പഴയ കാല ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ജൂഹി ചൗള. സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന കാലത്തെ കുറിച്ച് തന്റെ ആരാധകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ആണ് നടിയുടെ ഈ വെളിപ്പെടുത്തൽ.

ALOS READ: ‘ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’; അധികകാലം മാറിനിൽക്കാൻ കഴിയില്ല: നടൻ സലിം കുമാർ

”ഷാരൂഖിന് മുംബൈയിൽ സ്വന്തമായി വീടില്ലായിരുന്നുവെന്നും അക്കാലത്ത് മുംബൈയില്‍ എവിടെയാണ് അദ്ദേഹം താമസിച്ചിരുന്നതെന്ന് തനിക്ക് അറിയില്ല എന്നുമാണ് ജൂഹി പറഞ്ഞത്. സിനിമാ യൂണിറ്റിനൊപ്പമാണ് ഷാരുഖ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. രണ്ടോ മൂന്നോ ഷിഫ്റ്റുകളില്‍ ജോലി ചെയ്തു. തന്നോടൊപ്പം ഒരുമിച്ച് ചിത്രങ്ങൾ ചെയ്തുവെന്നും നടി ഓർമിച്ചു.

മുന്നേറണമെന്ന ചിന്ത ഷാരൂഖിനുണ്ടായിരുന്നു. താരത്തിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. ഇഎംഐ അടയ്ക്കാത്തതിന്‍റെ പേരില്‍ ഒരു ദിവസം ആ ജിപ്സി എടുത്തുകൊണ്ടുപോയി. അതിനു ശേഷം വളരെ നിരാശയോടെയാണ് ഷാരൂഖ് സെറ്റില്‍ വന്നത്. ‘വിഷമിക്കണ്ട, ഒരിക്കല്‍ നിങ്ങള്‍ ഇതുപോലെ ഒരുപാട് കാറുകളുടെ ഉടമയാകുമെന്ന് താൻ ഷാരൂഖിനോട് പറഞ്ഞുവെന്നും ജൂഹി ചൗള പറഞ്ഞു. അതിപ്പോള്‍ സത്യമായി” എന്നാണ് നടി പറയുന്നത്.

ALSO READ: ‘ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിൽ’: മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News