സ്ഥിരമായി കോഫിയോ മധുര പാനീയങ്ങളോ കുടിക്കുന്നവരാണോ ? പതിയിരിക്കുന്ന അപകടം ഇതാണ്

coffee

ജ്യൂസോ കാപ്പിയോ മധുര പാനീയങ്ങളോ ഇഷ്ടമുള്ളവരാണ് അധികവും.ഈ പാനീയങ്ങളിൽ ഏതെങ്കിലും അമിതമായി കുടിക്കുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് രണ്ട് പുതിയ പഠനങ്ങളുടെ കണ്ടെത്തലുകൾ പറയുന്നത്. ഒരു ഫ്രൂട്ട് ജ്യൂസോ ,മറ്റ് മധുര പാനീയമോ കഴിക്കുകയോ നാല് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുകയോ ചെയ്യുന്നത് സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഒരു പഠനം പറയുന്നു. ബ്ലാക്ക് ടീയും ഗ്രീൻ ടീയും കഴിക്കുന്നത് ഈ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.എന്നാൽ 7 കപ്പ് വെള്ളം കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രതിദിനം നാല് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അതേ അളവിൽ ചായ അപകടസാധ്യത കുറയ്ക്കുമെന്നും ഗവേഷകർ കണ്ടെത്തി.പ്രതിദിനം ഒരു കാർബണേറ്റഡ് പാനീയം കുടിക്കുന്നത് തന്നെ സ്ട്രോക്ക് സാധ്യത 22% വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഈ പാനീയങ്ങളിൽ രണ്ടെണ്ണം പ്രതിദിനം കഴിക്കുമ്പോൾ അപകടസാധ്യത മൂന്നിരട്ടിയാണ് എന്നും പഠനങ്ങൾ പറയുന്നു.

ഫ്രൂട്ട് ജ്യൂസായി ലഭിക്കുന്ന പല ഉൽപ്പന്നങ്ങളിലും ഉയർന്ന അളവിലുള്ള പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇതാണ് സ്ട്രോക്കിനുള്ള സാധ്യത വർദ്ധിക്കുന്നതെന്നും പഠനം പറയുന്നു.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.

ALSO READ: ലോകത്തെ 20 ശതമാനം ഹൃദയാഘാതവും ഇന്ത്യയിൽ; കൂടുതൽ മരണനിരക്ക് നഗരങ്ങളിൽ
അതേസമയം എല്ലാ ഫ്രൂട്ട് ഡ്രിങ്കുകളും ഇത്തരം ഫലം ചെയ്യില്ല. പുതുതായി ഉണ്ടാക്കിയ ജ്യൂസുകൾ ഗുണം ചെയ്യും, പക്ഷേ അതിലടങ്ങിയിരിക്കുന്ന ധാരാളം പഞ്ചസാരയും പ്രിസർവേറ്റീവുകളും ഹാനികരമായേക്കാം. കൂടുതലായി ഇതൊക്കെ കഴിക്കുമ്പോൾ സ്‌ട്രോക്കിനുള്ള സാധ്യത വർദ്ധിക്കുന്നതായി ഗവേഷണം വ്യക്തമാക്കുന്നു.

മറ്റൊരു പഠനത്തിൽ ഒരു ദിവസം നാല് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത 37% വർദ്ധിപ്പിക്കുന്നു, എന്നാൽ കുറഞ്ഞ അളവില കോഫി കുടിക്കുന്നത് സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുന്നില്ല.ദിവസവും 7 കപ്പിൽ കൂടുതൽ വെള്ളം കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു.ചായ കുടിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത 18-20% വരെ കുറയ്ക്കുന്നു, പ്രതിദിനം 3-4 കപ്പ് ഗ്രീൻ ടീ കഴിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത 27% വരെ കുറക്കുന്നു എന്നും പഠനം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News