ഡയറ്റ് ചെയ്യുന്ന പലരും പതിവായി എടുക്കാറുള്ള ഡയറ്റാണ് ജ്യൂസ് ഡയറ്റ്. എന്നാല്‍ ഈ ഡയറ്റ് എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
ഭക്ഷണത്തിന് പകരം ജ്യൂസ് കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരും. അതുമാത്രമല്ല ഊര്‍ജ്ജം വേഗത്തില്‍ കത്തിതീരുകയും പെട്ടെന്ന് വീണ്ടും വിശപ്പ് തോന്നാന്‍ തുടങ്ങുകയും ചെയ്യും. ആവശ്യത്തിന് പ്രോട്ടീനോ കൊഴുപ്പോ അടങ്ങിയിട്ടില്ലാത്തതിനാല്‍ ജ്യൂസ് പോഷകസന്തുലിതവുമല്ല.
ജ്യൂസ് മാത്രം കുടിക്കുന്ന ഡയറ്റ് ശീലമാക്കുന്നവര്‍ക്ക് അത് നിര്‍ത്തിക്കഴിയുമ്പോള്‍ മസില്‍ ലോസ്, മെറ്റബോളിസം തകരാറിലാകുക, അനാരോഗ്യകരമായ കൊഴുപ്പ് വര്‍ദ്ധിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടാം.
ശരീരഭാരം കുറയ്ക്കുന്നതിന് ജ്യൂസ് കുടിക്കുന്നത് നല്ല റിസള്‍ട്ട് നല്‍കുമെങ്കിലും ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും പിന്തുടരണം. വിറ്റാമിനുകളും മിനറലുകള്‍ ശരിയായ അളവില്‍ ലഭിക്കാന്‍ പല നിറത്തുലുള്ള പഴങ്ങളുപയോഗിച്ച് ജ്യൂസ് തയ്യാറാക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here