രാത്രിയില്‍ സുഖമായി ഉറങ്ങണോ ? ഈ ജ്യൂസ് രാത്രിയില്‍ ശീലമാക്കൂ !

നമ്മുടെ കൂട്ടത്തില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് രാത്രിയില്‍ ഉറക്കമില്ലായ്മ. എന്നാല്‍ അത്തരത്തില്‍ ഉറക്കമില്ലാത്തവര്‍ രാത്രിയില്‍ ഒരുഗ്ലാസ് ചെറി ജ്യൂസ് കുടിച്ചിട്ട് കിടന്നാല്‍ മതി, നല്ല സുഖമായി രാത്രിയില്‍ കിടന്നുറങ്ങാം.

ചെറിയിലടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന വസ്തുവാണ് ഉറക്കത്തെ സഹായിക്കുന്ന പ്രധാന ഘടകം. ഉറക്കപ്രശ്‌നങ്ങള്‍ ഉള്ള ഏതൊരാളും രാത്രിയില്‍ അല്പം ചെറിജ്യൂസ് കഴിക്കുകയാണെങ്കില്‍ സുഖമായി ഉറങ്ങാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കൂടാതെ ചെറി ജ്യൂസ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ചെറി ജ്യൂസ് ദിവസേന കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കുകയും നല്ല ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News