സിംഹത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ കൂട്ടിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

സെല്‍ഫിയെടുക്കാനായി മൃഗശാലയിലെ സിംഹക്കൂട്ടിനകത്തേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലാണ് ദാരുണമായ സംഭവം. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ (38)ആണ് കൊല്ലപ്പെട്ടത്.

ALSO READ:മണിപ്പൂരില്‍ കുക്കി വിഭാഗത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സെക്യൂരിറ്റിക്കാര്‍ പറഞ്ഞത് കേള്‍ക്കാതെയാണ് ഇയാള്‍ 25 അടിയിലധികം ഉയരമുള്ള മുള്‍വേലി ചാടിക്കടന്ന് സിംഹക്കൂട്ടില്‍ പ്രവേശിച്ചത്. പൊടുംതന്നെ സിംഹം ഇയാളെ ആക്രമിക്കുകയായിരുന്നു. സിംഹത്തെ കണ്ട ഇയാള്‍ പ്രാണരക്ഷാര്‍ഥം അടുത്തുള്ള മരത്തില്‍ ഓട്ി കയറിയെങ്കിലും താഴേക്ക് വീഴുകയും സിംഹം ഇയാളെ കടിച്ചുകൊല്ലുകയുമായിരുന്നു. അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി സിംഹത്തെ കൂട്ടിലാക്കുകയും സന്ദര്‍ശകരെ പുറത്താക്കുകയും ചെയ്തു.

ALSO READ:പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാല് സഹപാഠികൾ അറസ്റ്റിൽ, സംഭവം രാജസ്ഥാനിൽ

മൃഗശാലയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും പ്രത്യേക സുരക്ഷാ കൂടാരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും എന്നാല്‍ യുവാവ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നാണ് സിംഹത്തിന്റെ കൂട്ടിലേക്ക് കയറിയതെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ സുവോളജിക്കല്‍ പാര്‍ക്ക് താത്കാലികമായി അടച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുജ്ജാര്‍ ഒറ്റക്കാണ് മൃശാലയിലെത്തിയതെന്നും ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News