നെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മണ്ടേല ദിനം അല്ലെങ്കിൽ നെൽസൺ മണ്ടേല ദിനം. മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 നാണ് മണ്ടേലദിനം ആഘോഷിക്കുന്നത്. 2009 ലാണ് ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി ആഘോഷിച്ചുതുടങ്ങിയത്. സ്വാതന്ത്ര്യവും സാമൂഹിക നീതിയും ഉറപ്പാക്കാൻ മണ്ടേല നടത്തിയ പോരാട്ട ജീവിതത്തെ ബഹുമാനിക്കുന്നതിനാണ് മണ്ടേല ദിനം.
Also Read: ബില്‍ ക്ലിന്‍റനുവരെ ശുപാര്‍ശക്കത്ത്; മേഡം ഹിലരിക്ക് സ്നേഹാന്വേഷണം; അതാണ് ഉമ്മന്‍ ചാണ്ടി
മണ്ടേല ദിനം ഒരു പൊതു ഒഴിവുദിനമല്ല. ഇത് ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റിന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ചിന്തകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാനായി ആഘോഷിക്കുന്ന ദിനമാണ്. സമൂഹത്തിന് സേവനം ചെയ്തുകൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്.
ആഗോളമായി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ് മണ്ടേലദിനാചരണത്തിൻ്റെ ലക്ഷ്യം. ഓരോ മനുഷ്യനും ലോകം മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും ഒരു പ്രഭാവം ഉണ്ടാക്കാമെന്നുമുള്ള ആശയമാണ് മണ്ടേല ദിനം മുന്നോട്ടുവയ്ക്കുന്നത്
സഹജീവികളുടെ നന്മക്കായുള്ള പ്രവർത്തനങ്ങൾ, എല്ലാവർക്കും മികച്ച ആരോഗ്യം ലഭ്യമാക്കുന്നതിന് സഹായകമായ ഇടപെടലുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേർപ്പെടൽ, ദാരിദ്യ്രത്തിലും പട്ടിണിയിലും കഴിയുന്നവരെ സഹായിക്കൽ, കുട്ടികളെയും യുവജനങ്ങളെയും കരുതൽ, പ്രായമായ മനുഷ്യരെ സംരക്ഷിക്കൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള വിവിധ മേഖലകളിലായി വിവിധ പ്രവർത്തന സാധ്യതകൾ ദിനാചരണത്തിന് നേതൃത്വം നൽകുന്നവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here