“വായിച്ച് വളരുക”: ജൂണ്‍19 വായനാ ദിനം

വായനയുടെ മഹത്വത്തെ കുറിച്ച് ലോകത്തെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ച് ഒരു വായനദിനം കൂടി കടന്നുപോകുന്നു. ഗ്രന്ഥശാല പ്രസ്താനത്തിന്‍റെ ഉപജ്ഞാതാവായ പിഎന്‍ പണിക്കരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്. അറിവ് നേടാനും ലോകത്തെ മനസ്സിലാക്കാനും അതിനനുസരിച്ച് നീങ്ങാനും വായനയിലൂടെ മാത്രമേ സാധിക്കു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ എത്തരത്തിലാണ് മനസിലാക്കേണ്ടതെന്നും എങ്ങനെ പ്രതികരിക്കണമെന്നും വായന നമ്മെ വ‍ഴികാട്ടുമെന്നതില്‍ തര്‍ക്കവുമില്ല.

ALSO READ: മോൻസൺ മാവുങ്കൽ ശത്രുവല്ല, മാപ്പ് പറഞ്ഞതോടെ പ്രശ്‍നം തീർന്നു; കെ സുധാകരൻ

അക്ഷര വിരോധികള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി  ചരിത്രത്തെ തിരുത്താനും വളച്ചൊടിക്കാനും ശ്രമിക്കുന്ന ഇക്കാലത്ത് അറിവുള്ള ജനതയ്ക്ക് മാത്രമെ ജനാധിപത്യത്തെ സംരക്ഷിക്കാനാകു. ശരിയായ വായനയിലൂടെ ആര്‍ജ്ജിക്കുന്ന അറിവ് രാജ്യത്തിന് മുതല്‍ക്കട്ടാണ്. വായന അറിവു പകരുന്നതിനോടൊപ്പം തെറ്റുകള്‍ക്കെതിരെ വിരല്‍ചൂണ്ടാനുള്ള പ്രചോദനവും നല്‍കുന്നു എന്നുളളിടത്താണ് “വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്‍റെ പരാമര്‍ശം പ്രസക്തമാകുന്നത്.

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വളരുന്നതിനനുസരിച്ച് പുസത്ക വായനയില്‍ കുറവ് വന്നിട്ടുണ്ടെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വായന ശീലം ആളുകളില്‍ വളര്‍ത്താന്‍  പുതിയതും ലളിതവുമായ നിരവധി മാര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ടെന്നതാണ് ഈ വായന ദിനത്തില്‍ എടുത്ത് പറയാനു‍ള്ളത്.

വായനാശീലം കുട്ടിക്കാലം മുതല്‍ക്കെ വളര്‍ത്താനും ശീലമാക്കാനും ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ച് അക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വലിയ പരിശ്രമങ്ങളാണ് നടക്കുന്നത്. സ്കൂളുകളില്‍ ലൈബ്രറികളും മികച്ച പുസ്തകങ്ങളും ഒരുക്കിയും വായന അന്തരീക്ഷമൊരുക്കിയും കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. വരും നാളുകളില്‍ വായനയുടെ ലോകം വിപുലമാകാന്‍ ഈ പ്രവര്‍ത്തനം ഏറെ സഹായകരമാകുമെന്നത് തീര്‍ച്ചയാണ്.

വായിക്കുന്നു എന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്ത് വായിക്കുന്നു എന്നതും. അറിവും ഭാഷയും വിവേകവും ക്രിയാത്മകതയും വര്‍ധിപ്പിക്കുന്ന എണ്ണിയാല്‍ തീരാത്ത വിവിധ വിഭാഗത്തില്‍പ്പെടുന്ന പുസ്കതങ്ങള്‍ ലഭ്യമാണ്. ഇന്ന് അത്തരം പുസ്തങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം, ഡിജിറ്റലായി വായിക്കാം, ഫോണില്‍ സൂക്ഷിക്കാം. കാ‍ഴ്ചയുടെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അക്ഷരങ്ങള്‍ ആവശ്യാനുസരണം ചെറുതും വലുതുമാക്കാം. അങ്ങനെ നിരവധി സംവിധാനങ്ങളുണ്ട്.

അതിവേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്ത് വായനയ്ക്ക് വേണ്ടി സമയം കണ്ടെത്താന്‍ സാധിക്കാത്തവരുമുണ്ട്. എന്നാല്‍ അവര്‍ക്കായി ഇന്ന് ഓഡിയോ ബുക്കുകളും ലഭ്യമാണ്.  പാട്ടുകേള്‍ക്കും പോലെ പുസ്തകം ശ്രവിച്ചുകൊണ്ട് മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ ക‍ഴിയും. കാ‍ഴ്ചയില്ലാത്തവരെയും അറിവിന്‍റെ ലോകത്ത് കൈപിടിച്ചുയര്‍ത്തുകയാണ്  ഓഡിയോ ബുക്കുകള്‍.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച  വായനയുടെ ലോകത്ത് പുതിയ വാതിലുകളാണ് തുറന്നിടുന്നത്. വായനയിലേക്ക് മനുഷ്യരെ അടുപ്പിക്കുന്ന സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്. അത് നമ്മള്‍  പ്രയോജനപ്പെടുത്തണമെന്നുള്ള ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ വായന ദിനം.

ALSO READ: മലയാളിയെ വിവാഹം ക‍ഴിച്ച് സ്വത്ത് ആഫ്രിക്കന്‍ സ്വദേശിനി, ചടങ്ങ് പള്ളിക്കാവ് ക്ഷേത്രത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News