2023ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഇന്ന്; അസ്തമയം രാത്രി 8:27 ന്

2023ലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന ദിവസമാണിന്ന്. ഉത്തരായനരേഖയ്ക്കു മുകളിലാകും ഇന്ന് സൂര്യന്റെ സ്ഥാനം.ഇക്കാരണത്താലാണ് ഉത്തരാർദ്ധഗോളത്തിൽ പകലിന് ദൈർഘ്യമേറുന്നത്.

Also Read: ടിക്ക് ടോക്കിന് പകരം വന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘ചിങ്കാരി’യില്‍ കൂട്ടപ്പിരിച്ചുവിടല്‍

സൂര്യന്റെ സ്ഥാനമനുസരിച്ചാണ് ഓരോ പ്രദേശത്തും രാവും പകലും ഉണ്ടാകുന്നത്.ഭൂമിയുടെ സഞ്ചാരത്തിനനുസരിച്ച് ഉത്തരാർധ-ദക്ഷിണാർധ ധ്രുവങ്ങൾക്കിടയിലും സൂര്യന്റെ സ്ഥാനം മാറും.ഭൂമിയുടെ ധ്രുവങ്ങളിൽ സൂര്യനിൽ നിന്ന് പരമാവധി ചരിവ് ഉണ്ടാകുമ്പോഴാണ് ഉത്തരായനാന്തവും ദക്ഷിണായനാന്തവും സംഭവിക്കുക.

Also Read: വിജയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്, ധനുഷിനും മാധവനും പിന്നാലെ ആ നേട്ടം സ്വന്തമാക്കി ഇളയദളപതി

ഇതനുസരിച്ച് അതാത് അർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ പകലുകളും ദൈർഘ്യം കുറഞ്ഞ രാത്രിയും ഉണ്ടാകും. ഏറ്റവും നീളം കൂടിയ പകലിനൊപ്പം ഏറ്റവും നീളം കുറഞ്ഞ രാത്രിക്കു കൂടി ഉത്തരാർദ്ധഗോളം ഇന്ന് സാക്ഷിയാകും. അതേസമയം, ദക്ഷിണാർദ്ധ ഗോളത്തിൽ ഡിസംബർ 21നോ 22 നോ ആണ് ഇത് സംഭവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News